അബുദാബി : വ്യക്തികളെ തിരിച്ചറിയാനായി മുഖം അഥവാ ഫേഷ്യല്‍ ഐഡി ഉപയോഗിയ്ക്കാന്‍ യുഎഇ മന്ത്രിസഭ അനുമതി നല്‍കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
ആദ്യഘട്ടത്തില്‍ സ്വകാര്യ മേഖലയില്‍ പരീക്ഷിയ്ക്കുന്ന പദ്ധതിയുടെ വിജയത്തെ തുടര്‍ന്ന് രാജ്യത്തൊട്ടാകെ നടപ്പാക്കും. വ്യക്തികളെ തിരിച്ചറിയാനായി വിവിധ രേഖകള്‍ ഹാജരാക്കുന്നതിനു ബദലായാണ് ഫേഷ്യല്‍ ഐഡി ഉപയോഗിയ്ക്കുക. വിദൂര വാര്‍ത്താ വിനിമയ നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ പുതിയ സംഘത്തിനും രൂപം നല്‍കി. ഭാവിയിലെ സര്‍ക്കാര്‍ ജോലികള്‍ തികച്ചും വ്യത്യസ്തമായിരിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
Post Your Comments