കൊച്ചി: ‘ഞാന്‍ പോകുന്നു, എന്നെ ശല്യപ്പെടുത്തരുത്’ എന്ന കുറിപ്പ് മാത്രം പങ്കുവച്ചു മരട് മണ്ടാത്തറ റോഡില്‍ നെടുംപറമ്പില്‍ ജോസഫിന്റെ മകള്‍ നെഹിസ്യ എന്ന പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലെ ദുരൂഹത തേടുകയാണ് പോലീസ്.
കഴിഞ്ഞ ദിവസമാണ് നെഹിസ്യ(17)യെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഏഴിന് എഴുന്നേല്‍ക്കാറുള്ള കുട്ടി ഒന്‍പത് മണിയായിട്ടും എഴുന്നേല്‍ക്കാതിരുന്നതിനാല്‍ കുട്ടിയുടെ അച്ഛനും സഹോദരിയും അയല്‍ക്കാരന്റെ സഹായത്തോടെ വാതില്‍ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് കുട്ടി മരിച്ചുകിടക്കുന്നതായി കണ്ടത്.
read also:‘മീശ’ നോവലിന് പുരസ്കാരം നൽകാനുള്ള തീരുമാനം ഹിന്ദു മത വിശ്വാസികളോടുള്ള വെല്ലുവിളി : ശോഭ സുരേന്ദ്രൻ
വായിലും മൂക്കിലും ചെവിയിലും പഞ്ഞി നിറച്ച ശേഷം മുഖത്ത് മുഴുവന്‍ സെല്ലൊ ടേപ്പ് ഒട്ടിച്ച് പ്ലാസ്റ്റിക് കവര്‍ തല വഴി മൂടി മുഖം മറച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും ഫൊറന്‍സിക് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
കൂട്ടുകാരെ വിളിച്ചു വരുത്തി വെള്ളിയാഴ്ച കുട്ടി ജന്‍മദിനം ആഘോഷിച്ചിരുന്നു. അതിനു പിന്നാലെയുള്ള ഈ മരണത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കൾ. കൊലപാതകമെന്നു സംശയിക്കത്തക്ക നിലയില്‍ മുറിയില്‍ ഒന്നുമില്ലെന്നും ആരും പുറത്തേയ്ക്ക് രക്ഷപെട്ടതിന്റെ ലക്ഷണങ്ങളില്ലെന്നും പൊലീസ് പറയുന്നു.
നെഹിസ്യയുടെ അമ്മ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് വീട്ടില്‍ വഴക്ക് പറഞ്ഞിരുന്നു. അതിന്റെ മാനസിക സമ്മര്‍ദ്ദം പെണ്‍കുട്ടി അനുഭവിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതാകാം ആത്മഹത്യയ്ക്ക് പിന്നിലെന്ന് പോലീസ് പറയുന്നു.
Post Your Comments