Latest NewsIndiaNews

ഹിന്ദുക്കളുടെ വീടുകളിൽ പോയി മതപരിവർത്തനത്തിന് ശ്രമിച്ച പാസ്റ്റർക്കെതിരെ ജനങ്ങൾ

ഹൈദരാബാദ് : തെലങ്കാനയിലെ ഹിന്ദുക്കളുടെ വീടുകളിൽ പോയി പ്രാർത്ഥനയും മറ്റും നടത്തി മതപരിവർത്തനത്തിന് ശ്രമിച്ച പാസ്റ്റർക്കെതിരെ താക്കീതുമായി നാട്ടുകാർ. ഹസ്തിനപുരത്തെ ജറുസലേം പള്ളിയിലെ പാസ്റ്ററായ ജി.ചന്ദ്ര മൗലിക്കെതിരെയാണ് താക്കീതുമായി നാട്ടുകാർ എത്തിയത്. ഭാര്യയോടൊപ്പം പാസ്റ്റർ ഹിന്ദുക്കളുടെ വീട്ടിൽ പോയി പ്രാർത്ഥനയും മതപരിവർത്തനവും നടത്തിയിരുന്നു. ഇതോടെയാണ് നാട്ടുകാരായ ഹൈന്ദവർ അദ്ദേഹത്തിനെതിരെ പ്രതികരിച്ചത്.

ഇതോടെ ചന്ദ്ര മൗലി വനസ്തലിപുരം പോലീസ് സ്റ്റേഷനിൽ തന്നെ അക്രമിച്ചെന്നാരോപിച്ച് പരാതി നൽകി. തുടർന്ന് പോലീസ് ഐപിസി 295 (എ), 323, 506 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ബിജെപി, ആർ‌എസ്‌എസ് തുടങ്ങി വിവിധ സംഘടനകളിൽ നിന്നുള്ള പ്രവർത്തകർ വനസ്തലിപുരം പോലീസ് സ്റ്റേഷനിൽ എത്തി പ്രതിഷേധിക്കുകയായിരുന്നു.

മതപരമായ വിദ്വേഷം പ്രചരിപ്പിക്കുകയും സമൂഹത്തിൽ ഭിന്നത വിതയ്ക്കുകയും ചെയ്ത പോലീസ് മതപരമായ മതപരിവർത്തനത്തെക്കുറിച്ച് മൗനം പാലിച്ചുവെന്ന് ഇവർ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button