KeralaLatest NewsNews

ഉമ്മൻ ചാണ്ടിയുടെ കാലു പിടിച്ച് കരഞ്ഞ് സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികളെ സന്ദര്‍ശിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സമരനേതാക്കളുമായി അദ്ദേഹം സംസാരിച്ചു. ഉദ്യോഗാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ കേട്ടു മനസ്സിലാക്കി.

അതേസമയം സംസാരിക്കുന്നതിനിടെ ഒരു കൂട്ടം യുവാക്കൾ കൂട്ടത്തോടെ ഉമ്മന്‍ചാണ്ടിയുടെ കാല് പിടിച്ചു കരഞ്ഞു. പ്രശ്‌നങ്ങളുടെ എല്ലാ നിയമവശങ്ങളും പരിശോധിക്കുമെന്ന് അദ്ദേഹം ഉദ്യോഗാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കി.

19–ാം ദിവസത്തിലേക്കു സമരം കടക്കുന്ന ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലും അനുകൂല തീരുമാനം ഉണ്ടാകാത്തതോടെയാണ്, മുട്ടിലിഴഞ്ഞും യാചിച്ചുമുള്ള സമരമുറകളിലേക്കു ഉദ്യോഗാർഥികൾ കടന്നത്. സെക്രട്ടേറിയറ്റിനു ചുറ്റും മുട്ടിലിഴഞ്ഞ ഉദ്യോഗാർഥികളിൽ ചിലർ തലകറങ്ങി വീണു. ഇവരെ ആശുപത്രിയിലേക്കു മാറ്റി.

ഉദ്യോഗാർഥികൾക്കു പിന്തുണയുമായി ഹയർസെക്കൻഡറി റാങ്ക് ഹോൾഡേഴ്സും രംഗത്തെത്തി. നാഷണൽ ഗെയിംസിലെ വിജയികൾക്കു സർക്കാർ ജോലി വാഗ്ദാനം നൽകിയിരുന്നു. ഇവരും സമരക്കാർക്കു പിന്തുണ അറിയിച്ചെത്തി. വിവിധ രാഷ്ട്രീയ പാർട്ടികളും ഉദ്യോഗാർഥികൾക്കു പിന്തുണയറിയിച്ച് സെക്രട്ടേറിയറ്റിനു മുന്നിലെത്തി പ്രതിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button