റിയാദ്: ചരിത്രത്തിലാദ്യമായി ഇന്ത്യയും സൗദിയും സംയുക്ത സൈനിക അഭ്യാസത്തിന് . പാകിസ്താനുമായി അടുപ്പം പുലര്‍ത്തിയിരുന്ന സൗദിയുടെ മാറ്റം വളരെ പ്രകടമാകുകയാണ്. അടുത്തിടെ ഇന്ത്യന്‍ കരസേനാ മേധാവി എം.എം നരവനെ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് സംയുക്ത സൈനിക അഭ്യാസം തുടങ്ങാനിരിക്കുന്നത്. സൗദിയിലായിരിക്കും സംയുക്ത സൈനിക അഭ്യാസം നടക്കുക. ഇന്ത്യന്‍ സൈനികര്‍ സര്‍വ സജ്ജരായി സൗദിയിലേക്ക് പോകും.
Read Also : ദിഷ രവിയുടെ അറസ്റ്റില്‍ മനംനൊന്ത് പാകിസ്താന്‍
സൈനിക മേധാവി നരവനെ കഴിഞ്ഞ ഡിസംബറിലാണ് സൗദിയിലെത്തിയതും സൗദി കരസേനയുടെ ആസ്ഥാനം സന്ദര്‍ശിച്ചതും. ഇന്ത്യ തങ്ങളുടെ മുഖ്യ സൈനിക പങ്കാളിയാണെന്ന് സൗദി അറേബ്യ സൂചിപ്പിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പ്രതിരോധ മേഖലയില്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. 2019ല്‍ സൗദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത കൗണ്‍സില്‍ കരാറില്‍ ഒപ്പുവച്ചിരുന്നു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തിയതും 2019ലാണ്. ഇന്ത്യയില്‍ 10000 കോടി ഡോളറിന്റെ നിക്ഷേപമാണ് അന്ന് സൗദി പ്രഖ്യാപിച്ചത്.
Post Your Comments