നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് മുള്ളങ്കി അഥവാ റാഡിഷ്. എന്നാല്‍ പലരും വീടുകളില്‍ റാഡിഷ് അങ്ങനെ വാങ്ങാറില്ല എന്നത് മറ്റൊരു കാര്യം. റാഡിഷിന്‍റെ ഗുണങ്ങളെ കുറിച്ച് അറിയാത്തതാകാം ഇതിന് കാരണം. ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ എ, സി, ഇ, പൊട്ടാസ്യം തുടങ്ങിയ മറ്റ് പോഷകങ്ങളും അടങ്ങിയ ഒരു പച്ചക്കറിയാണ് മുള്ളങ്കി അഥവാ റാഡിഷ്. അറിയാം റാഡിഷിന്‍റെ മറ്റ് ആരോഗ്യ ഗുണങ്ങള്‍.
read also : രാവിലെ ബിസ്‌കറ്റ് കഴിക്കുന്ന പതിവ് ആരോഗ്യത്തെ ഇങ്ങനെയും ബാധിക്കും
റാഡിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. റാഡിഷില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ഫോളിക് ആസിഡ് എന്നിവ ആരോഗ്യത്തിന് ഏറേ ഗുണം ചെയ്യും.
പൊട്ടാസ്യം ധാരാളം അടങ്ങിയ റാഡിഷ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. അതിനാല്‍ ഇവ ഡയറ്റില്‍ ധൈര്യമായി ഉള്‍പ്പെടുത്താം.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് മുള്ളങ്കി അഥവാ റാഡിഷ്. അതിനാല്‍ തന്നെ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
Post Your Comments