സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാംദിവസവും ഇന്ധന വിലയിൽ വർധനവ്. ഡീസലിന് 31 പൈസയും പെട്രോളിന് 26 പൈസയുമാണ് വർധിപ്പിച്ചത്. പാചകവാതകത്തിനും 50 രൂപ കൂട്ടി. ഇതോടെ മൂന്നു മാസത്തിനിടെ പാചകവാതക നിരക്കിൽ 175 രൂപയുടെ വർധനയാണ് ഉണ്ടായത്.
ഇന്നു മുതൽ കൊച്ചിയിൽ ഗാർഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 776 രൂപയും തിരുവനന്തപുരത്ത് 778 രൂപ 50 പൈസയും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കും. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് ഡിസംബറിൽ രണ്ടു തവണയായി 100 രൂപയും ഈ മാസം ആദ്യം 25 രൂപയും കൂട്ടിയിരുന്നു. മൂന്നു മാസത്തിനിടെ പാചകവാതകത്തിന് 175 രൂപ വർധിപ്പിച്ചത്.
പാചകവാതക വില വർധിച്ചതിന് പിന്നാലെ പെട്രോൾ, ഡീസൽ വിലയും വർധിപ്പിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്നത്തെ വർധന. കൊച്ചിയിൽ പെട്രോൾ ലീറ്ററിന് 89 രൂപ 26 പൈസയും തിരുവനന്തപുരം ജില്ലയിൽ 90 രൂപ 87 പൈസയുമാണ് വില.
തിരുവനന്തപുരത്തു ഡീസൽ വില ലീറ്ററിന് 85 രൂപ കടന്നു. കൊച്ചിയിൽ 83.79 രൂപയാണ് ഇന്നത്തെ വില.
Post Your Comments