Latest NewsIndiaNews

ക്രി​ക്ക​റ്റ് താ​രം യു​വ​രാ​ജ് സിം​ഗിനെതിരെ പോലീസ് കേസെടുത്തു

ന്യൂ​ഡ​ല്‍​ഹി : മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം യു​വ​രാ​ജ് സിംഗിനെതിരെ ഹ​രി​യാ​ന പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 2020 ല്‍ ​ഇ​ന്‍​സ്റ്റ​ഗ്രാം ച​ര്‍​ച്ച​യി​ല്‍ യു​വ​രാ​ജ് ദ​ളി​ത് സ​മൂ​ഹ​ത്തി​നെ​തി​രെ മോ​ശ​വും അ​റ​പ്പു​ള​വാ​ക്കു​ന്ന​തു​മാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. ഞാ​യ​റാ​ഴ്ച ഹി​സാ​റി​ലെ ഹ​ന്‍​സി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് യു​വ​രാ​ജി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

Read Also : കോവിഡിന് പിന്നാലെ എബോള പടർന്നു പിടിക്കുന്നു ; മരണസംഖ്യ മൂന്നായി

ഹി​സാ​റി​ല്‍ നി​ന്നു​ള്ള അ​ഭി​ഭാ​ഷ​ക​ന്‍ യു​വ​രാ​ജി​നെ​തി​രാ​യി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ എ​ട്ട് മാ​സ​ത്തി​നു ശേ​ഷ​മാ​ണ് ന​ട​പ​ടി ഉ​ണ്ടാ​കു​ന്ന​ത്. 2020 ജൂ​ണി​ല്‍ ഇ​ന്ത്യ​ന്‍ താ​രം രോ​ഹി​ത് ശ​ര്‍​മ​യു​മാ​യി ഇ​ന്‍​സ്റ്റ​ഗ്രാം ലൈ​വി​ല്‍ യു​വ​രാ​ജ് ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് ദ​ളി​ത് വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ യു​വ​രാ​ജ് മാ​പ്പ് പ​റ​ഞ്ഞി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button