തിരുവനന്തപുരം : പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സമരവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസിനെതിരേ വിമര്‍ശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം.
സമരത്തിന് പിന്നില്‍ ബാഹ്യ ശക്തികളുടെ ഇടപെടലുണ്ട്. യൂത്ത് കോണ്‍ഗ്രസ് സമരം ദുഷ്ടബുദ്ധിയോടെയാണ്. പോലീസിനെ പ്രകോപിപ്പിച്ച് സംഘര്‍ഷം ഉണ്ടാക്കാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ ശ്രമം. ഇതിനായി ക്രിമിനല്‍ സംഘങ്ങളെ തലസ്ഥാനത്ത് എത്തിച്ചിട്ടുണ്ടെന്നും റഹീം ആരോപിച്ചു.
എല്‍ഡിഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം അട്ടിമറിക്കാന്‍ ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ നുഴഞ്ഞുകയറാനാണ് ഇവരുടെ ശ്രമം. അധികാരക്കൊതി മൂത്ത് മനുഷ്യന്റെ ചോര തേടി അലയുകയാണ് കോണ്‍ഗ്രസെന്നും റഹീം പറഞ്ഞു.
Post Your Comments