Latest NewsNewsIndia

നടി ഓവിയയ്‌ക്കെതിരെ പരാതിയുമായി ബിജെപി

ട്വീറ്റിന് മാപ്പ് പറയണമെന്ന് ബിജെപി നടിയോട് ആവശ്യപ്പെട്ടു.

ചെന്നൈ: കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട് സന്ദർശനം നടത്തിയിരുന്നു. നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി സംസ്ഥാനതെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചുവെന്നാരോപിച്ച് നടി ഓവിയ ഹെലനെതിരെ പരാതി. ബിജെപി തമിഴ്‌നാട് യൂണിറ്റാണ് പൊലീസിൽ പരാതി നൽകിയത്. ഓവിയ #GoBackModi എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിന് മാപ്പ് പറയണമെന്ന് ബിജെപി നടിയോട് ആവശ്യപ്പെട്ടു.

ട്വീറ്റ് ക്രമസമാധാനലംഘനം ഉദ്ദേശിച്ചുള്ളതാണോയെന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. ഐടി നിയമത്തിലെ വകുപ്പ് 69 എ, ഐപിസി സെക്‌ഷൻ 124 എ, 153 എ, 294 എന്നിവ പ്രകാരം നടപടിയെടുക്കണമെന്ന് സിബി-സിഐഡി പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ തമിഴ്‌നാട് ബിജെപി സംസ്ഥാന സെക്രട്ടറി ഡി. അലക്സിസ് സുധാകർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button