കൊൽക്കത്ത : പശ്ചിമ ബംഗാളില്‍ ഇടത് യുവജന സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവര്ത്തകന് മരിച്ചു. മൈദുല്‍ ഇസ്ലാം മിദ്ദ എന്നയാളാണ് മരിച്ചത്.
Read Also : പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച പാകിസ്ഥാൻ വംശജ അറസ്റ്റിൽ
വ്യാഴാഴ്ച കോല്‍ക്കത്തയില്‍ പോലിസുമായുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഇയാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. അമിതമായ രക്തസ്രാവമാണ് മരണകാരണമായതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം സംഭവത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുകയാണ്. തൃണമൂല്‍ സര്‍ക്കാരാണ് മൈദുലിന്റെ കൊലപാതകത്തിന് ഉത്തരവാദിയെന്ന് സിപിഎം ആരോപിച്ചു.
Post Your Comments