Latest NewsNewsIndia

രാമക്ഷേത്ര നിർമ്മാണത്തിനായി വെള്ളിക്കല്ല് സമ്മാനിച്ച് അംബേദ്കർ മഹാസഭാ ട്രസ്റ്റ്

ലക്നൗ : അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി വെള്ളികൊണ്ടുള്ള കല്ല് സംഭാവന നൽകി അംബേദ്കർ മഹാസഭാ ട്രസ്റ്റ്. ട്രസ്റ്റിന് വേണ്ടി അദ്ധ്യക്ഷൻ ഡോ. ലാൽജി പ്രസാദ് നിർമ്മൽ ആണ് കല്ല് ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറിയത്.

Read Also : ഡൽഹിയിലെ പ്രതിഷേധക്കാർക്ക് മദ്യവും പണവും എത്തിക്കാൻ നിർദ്ദേശം നൽകി വനിതാ കോൺഗ്രസ് നേതാവ് ; വീഡിയോ പുറത്ത് 

ട്രസ്റ്റിന് വെള്ളികൊണ്ടുള്ള കല്ല് സംഭാവന ചെയ്ത വിവരം ഡോ.ലാൽജി പ്രസാദ് നിർമ്മലാണ് അറിയിച്ചത്. ദളിതരുടെ വിശ്വാസ കേന്ദ്രം ഭഗവാൻ ശ്രീരാമനാണെന്ന സന്ദേശമാണ് ഇതിലൂടെ കൈമാറുന്നത്. 14 വർഷത്തെ വനവാസ കാലത്ത് ശ്രീരാമനൊപ്പം എന്നും വനവാസികൾ ഉണ്ടായിരുന്നു. ഭഗവാനായി അയോദ്ധ്യയിൽ വലിയ ക്ഷേത്രം പണിയണമെന്നാണ് തങ്ങളുടെയും ആവശ്യമെന്നും നിർമ്മൽ പറഞ്ഞു.

അംബേദ്കർ മഹാസഭാ ട്രസ്റ്റിന്റെ സംഭാവന സന്തോഷപൂർവ്വം സ്വീകരിക്കുന്നതായി ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്ര പ്രതികരിച്ചു. ക്ഷേത്ര നിർമ്മാണത്തിന് ധനസമാഹരണം നടത്തുന്നതിനായി ആരംഭിച്ച ശ്രീ രാം മന്ദിർ നിധി സമർപ്പണിലേക്ക് ഇതുവരെ 1500 കോടി രൂപ ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button