ന്യൂഡൽഹി : ഗ്രേറ്റ തുൻബെർഗിന്റെ ഇന്ത്യാ വിരുദ്ധ ടൂള്‍ക്കിറ്റ് പ്രചരിപ്പിച്ച കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷക നികിത ജേക്കബ് കോടതിയിൽ ഹർജി നൽകി. ടൂൾക്കിറ്റ് പ്രചരിപ്പിച്ച കേസിൽ അഭിഭാഷക നികിത ജേക്കബിനെതിരെ ഡൽഹി പോലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിരുന്നു. ഇതിനെ തുടർന്നാണ് പോലീസ് നടപടിക്കെതിരെ ഇടക്കാല സംരക്ഷണത്തിനായി നികിത ബോംബൈ ഹൈക്കോടതിയെ സമീപിച്ചത്.
കേസ് ജസ്റ്റിസ് പി ഡി നായിക്കിന്റെ ബെഞ്ച് നാളെ വാദം കേൾക്കും. ഡൽഹി പോലീസിന്റെ സൈബർ സെൽ തന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഹർജിയിൽ നികിത വ്യക്തമാക്കുന്നത്. കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കാൻ രാജ്യവ്യാപകമായി ക്യാംപയിനുകൾ സംഘടിപ്പിച്ചതിൽ നികിതയ്ക്ക് വലിയ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ടൂൾക്കിറ്റ് കേസിൽ അറസ്റ്റിലായ ബാംഗ്ലൂർ സ്വദേശിനി ദിഷ രവിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരുടെ പങ്ക് വ്യക്തമായത്.
Post Your Comments