Latest NewsKeralaNews

യുവാവിന്റെ ആത്മഹത്യയിലേയ്ക്ക് നയിച്ചത് ഹണി ട്രാപ്പ്, വീഡിയോ കോളില്‍ നഗ്നയായ പെണ്‍കുട്ടിയ്‌ക്കൊപ്പം ചാറ്റ് 

പേരാവൂര്‍: യുവാവിന്റെ ആത്മഹത്യയിലേയ്ക്ക് നയിച്ചത് ഹണി ട്രാപ്പ്. വീഡിയോ കോളില്‍ നഗ്‌നയായ പെണ്‍കുട്ടിയ്ക്കൊപ്പം ചാറ്റ് ചെയ്താണ് ആത്മഹത്യ ചെയ്ത ദിപിന്‍ കെണിയിലായത്. നിടുംപൊയില്‍ കറ്റിയാടിലെ മങ്ങാടന്‍ ദിപിന്റെ (24) മരണത്തിന് പിന്നില്‍ ഹണിട്രാപ്പ് സംഘമാണെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ബന്ധുക്കളാണ് ഇരിട്ടി ഡിവൈ.എസ്പി.ക്ക് പരാതി നല്കിയത്. മരിക്കുന്നതിന്‌
തൊട്ട് മുന്‍പ് ദിപിന്‍ വിദേശത്തുള്ള സുഹൃത്ത് അതുലിന് അയച്ച വോയ്‌സ് ക്ലിപ്പുകളാണ് ആത്മഹത്യക്ക് പിന്നില്‍ തേന്‍കെണിയാണെന്ന് തിരിച്ചറിയാന്‍ കാരണം. ദിപിന്‍ സന്ദേശങ്ങള്‍ അയച്ചത് അതുലിന്റെ വിശ്രമനേരത്തായതിനാല്‍ മണിക്കൂറുകള്‍ക്കുശേഷമാണിത് കാണുന്നത്.

Read Also : ട്രക്കും ബസും കൂട്ടിയിടിച്ച് 14 മരണം, നാല് പേരുടെ നില അതീവ ഗുരുതരം

മൊബൈലില്‍ പരിചയപ്പെട്ട പെണ്‍കുട്ടി വീഡിയോ കോളിലൂടെ അടുത്തശേഷമാണ് തട്ടിപ്പിനിരയാക്കിയത്. വീഡിയോ കോളിലൂടെ നഗ്നത പ്രദര്‍ശിപ്പിച്ച് റെക്കോഡ് ചെയ്താണ് ദിപിനെ വലയിലാക്കിയത്. അശ്ലീലദൃശ്യങ്ങള്‍
സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാതിരിക്കാന്‍ 11,000 രൂപയാണ് പെണ്‍കുട്ടി ആവശ്യപ്പെട്ടത്. ദിപിന്‍ ആത്മഹത്യ ചെയ്ത ദിവസം വൈകുന്നേരം അഞ്ചിനകം തുക അയക്കാനും ആവശ്യപ്പെട്ടു.എന്നാല്‍, ഈ സമയപരിധിക്കുള്ളില്‍ തുക അയക്കാനായില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഭീഷണിസന്ദേശം വന്നപ്പോള്‍ താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും അത് നേരിട്ടുകാണാമെന്നും ദിപിന്‍ മറുപടി നല്കി. ഇതിനുശേഷമാണ് ആത്മഹത്യ ചെയ്തത്. ഇക്കാര്യങ്ങളെല്ലാം ദിപിന്‍ സുഹൃത്തിനയച്ച ശബ്ദസന്ദേശത്തിലുണ്ട്.

മരിക്കുന്നതിന് തൊട്ടുമുന്‍പ് പെണ്‍കുട്ടിയുമായി ദിപിന്‍ നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും അതുലിന് അയച്ചിരുന്നു. പെണ്‍കുട്ടിയെ ലൈവ് വീഡിയോ കോള്‍ വിളിച്ചാണ് ദിപിന്‍ ആത്മഹത്യചെയ്തതെന്നാണ് സുഹൃത്തിനയച്ച ചാറ്റില്‍ വ്യക്തമാവുന്നത്. ദിപിന്റെ സഹോദരങ്ങളായ ദിവ്യ, ദിന്‍ഷ എന്നിവരും പിതൃ സഹോദരന്റെ മകന്‍ സന്തോഷുമാണ് ഇരിട്ടി ഡിവൈ.എസ്പി. പ്രിന്‍സ് അബ്രഹാമിന് പരാതി നല്കിയത്.

ഇക്കഴിഞ്ഞ ബുധനാഴ്ച സന്ധ്യയോടെയാണ് ദിപിനെ വീടിനടുത്ത വനത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസുഖബാധിതരായ മാതാപിതാക്കളുടെ ഏക ആശ്രയമായിരുന്നു നിര്‍മ്മാണത്തൊഴിലാളിയായിരുന്ന ദിപിന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button