ഇസ്ലാമാബാദ്: താലിബാന്‍ ചീഫ് ഹൈബത്തുള്ള അഖുന്‍സാദ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.അഫ്ഗാന്‍ താലിബാന്റെ അതിശക്തനായ നേതാവാണ് ഹൈബത്തുള്ള. അഫ്ഗാന്‍ മീഡിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ സ്ഫോടനത്തിലാണ് അഖുന്‍സാദ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സീനിയര്‍ താലിബാന്‍ നേതാവ് അഹമ്മദുള്ള വാസിഖ് ഈ റിപ്പോര്‍ട്ട് തള്ളി. വ്യാജ വാര്‍ത്തയാണ് ഇത്. അദ്ദേഹം ജീവനോടെയുണ്ടെന്നും വാസിഖ് പറഞ്ഞു.
Read Also : കോണ്‍വെന്റിന് സമീപത്തെ പാറമടയില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി , സംഭവത്തില്‍ ദുരൂഹത
അഖുന്‍സാദ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ശരിയാണെങ്കില്‍, പാകിസ്താനില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ താലിബാന്‍ ചീഫാവും ഇയാള്‍. നേരത്തെ മുല്ല ഒമര്‍, മുല്ലാ അക്തര്‍ മന്‍സൂര്‍ എന്നിവര്‍ പാകിസ്താനിലാണ് കൊല്ലപ്പെട്ടത്. അഖുന്‍സാദ മാത്രമല്ല സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. താലിബാന്റെ ഇന്റലിജന്‍സ് ചീഫ് മുല്ലാ മത്തിയുല്ല, ഫിനാന്‍സ് ഹെഡ് ഹാഫിസ് അബ്ദുള്‍ മജീദ് എന്നിവരും കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments