Latest NewsKeralaNews

ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍, വഴിപാട്, തന്ത്രി ദക്ഷിണ എന്നിവയ്ക്ക് വേണ്ടിവരുന്ന ചിലവ് ദുര്‍വ്യയമെന്ന് സര്‍ക്കാര്‍ ഉത്തരവ്

മലപ്പുറം: ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍, വഴിപാട്, തന്ത്രി ദക്ഷിണ എന്നിവയ്ക്ക് വേണ്ടിവരുന്ന ചിലവ് ദുര്‍വ്യയമെന്ന് സര്‍ക്കാര്‍ ഉത്തരവ് . മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രജീവനക്കാരുടെ ശമ്പളം പരിഷ്‌ക്കരിച്ച്‌   , പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവിലാണ് ഇത്തരത്തിലുള്ള വിവാദ പരാമര്‍ശം. ഉത്സവച്ചിലവ്, വഴിപാട് ചിലവ്, തന്ത്രിദക്ഷിണ എന്നിവ പരമാവധി കുറയ്‌ക്കേണ്ടതാണെന്ന് പ്രസ്തുത ഉത്തരവില്‍ പറയുന്നുവെന്ന് ഒരു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also :ചൈനയ്ക്കും പാകിസ്ഥാനും പേടിസ്വപ്നമായി ഇന്ത്യയുടെ അര്‍ജുന്‍ യുദ്ധടാങ്ക്; സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി

ക്ഷേത്രങ്ങളിലെ ചിലവ് അധികരിക്കുന്നതിനാല്‍ അര്‍ഹതപ്പെട്ട ശമ്പളം, കാലാകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന ക്ഷാമബത്ത എന്നിവ ക്ഷേത്രജീവനക്കാര്‍ക്ക് നല്‍കിവരുന്നില്ലെന്ന കാര്യം സര്‍ക്കാര്‍ ഉത്തരവില്‍ എടുത്തുപറയുന്നു. ഉത്സവവഴിപാട് ചിലവുകളും തന്ത്രിദക്ഷിണയും എസ്റ്റാബ്ലിഷ്‌മെന്റ് ചിലവായി കണക്കാക്കണമെന്നും പൊതുനിബന്ധനയിലുണ്ട്. ഈ ചിലവുകള്‍ വരുമാനത്തിന്റെ 50 ശതമാനത്തില്‍ കൂടരുതെന്ന നിര്‍ദേശവും മുന്നോട്ടുവയ്ക്കുന്നു.

ഉത്സവനടത്തിപ്പ്, ഭണ്ഡാരം തുറന്ന് എണ്ണല്‍ തുടങ്ങിയ പ്രവൃത്തികള്‍ ക്ഷേത്രജീവനക്കാരുടെ ഔദ്യോഗിക ജോലിയാണെന്നും ഇവയ്ക്ക് അധികവേതനമോ അലവന്‍സുകളോ അനുവദിക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. സമാന്തര കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച് ക്ഷേത്രവരുമാനം ചോര്‍ത്തിക്കൊണ്ടുപോകുന്നത് തടയേണ്ടത് ജീവനക്കാരുടെ ബാദ്ധ്യതയാണെന്നും ഉത്തരവിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button