ന്യൂഡല്‍ഹി : സുരക്ഷാ കാര്യത്തില്‍ കേന്ദ്രം രാജ്യത്തെ വഞ്ചിയ്ക്കുകയാണെന്ന് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി. നരേന്ദ്രമോദി സര്‍ക്കാര്‍ ദേശസുരക്ഷയ്ക്ക് മതിയായ പ്രാധാന്യം നല്‍കുന്നില്ല. രാജ്യം രണ്ട് തവണ യുദ്ധ സമാനമായ സാഹചര്യം നേരിട്ടു. പാക്കിസ്ഥാനും, ചൈനയും ഉയര്‍ത്തുന്ന ഭീഷണി സര്‍ക്കാരിന് നേരിടാനാവുന്നില്ലെന്നും എ കെ ആന്റണി വ്യക്തമാക്കി.
ഗാല്‍വന്‍ താഴ്‌വര ഇതുവരെയും തര്‍ക്ക വിഷയമായിരുന്നില്ല. അവിടെയാണ് 20 ധീര സൈനികര്‍ വീരമൃത്യു വരിച്ചത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പൂര്‍വ്വ സ്ഥിതി നില നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇന്ത്യ-ചൈന വിഷയത്തില്‍ പൂര്‍ണ്ണ സമയ ശ്രദ്ധ വേണം. കര, വ്യോമസേനകള്‍ക്ക് പുറമെ ചൈനയുടെ നാവിക സേനയും ഇന്ത്യയെ ഉന്നമിടുന്നു. ഇന്ത്യന്‍ സേനകള്‍ക്കായി ബജറ്റില്‍ ഒന്നും നീക്കി വെച്ചിട്ടില്ലെന്നത് സര്‍ക്കാരിന്റെ സമീപനം വ്യക്തമാക്കുന്ന കാര്യമാണ്. ദയവായി സേനകള്‍ക്ക് വേണ്ടത് നല്‍കൂ. ഇക്കാര്യം ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിക്കുകയാണെന്നും എ കെ ആന്റണി പറഞ്ഞു.
Post Your Comments