തിരുവനന്തപുരം : കറുത്ത മാസ്‌കിന് തന്റെ പരിപാടിയില്‍ വിലക്കേര്‍പ്പെടുത്തിയെന്ന തരത്തിലുളള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത വെള്ളിമാട്കുന്ന് ജന്‍ഡര്‍ പാര്‍ക്ക് ഉദ്ഘാടനത്തില്‍ കറുത്ത മാസ്‌കിന് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയ സംഭവം പുറത്തു വന്നതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
കറുത്ത മാസ്‌ക് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയോട് ക്ഷുഭിതനായെന്നുളള വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു. അങ്ങനെ ഒരു നിര്‍ദ്ദേശം ആരും നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജന്‍ഡര്‍ പാര്‍ക്ക് ഉദ്ഘാടനത്തിന് കറുത്ത മാസ്‌ക് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തര്‍ ഉള്‍പ്പടെയുളളവരോട് മാസ്‌ക് മാറ്റാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. കറുത്ത മാസ്‌കിന് പകരം മറ്റൊരു മാസ്‌ക് തരാമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ മാസ്‌ക് മാറ്റാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുളളവര്‍ തയ്യാറായില്ല. ഇതിനിടെ സംഭവം വന്‍ വിവാദമായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ, കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്, വി.ടി ബല്‍റാം എംഎല്‍എ തുടങ്ങിയവര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
Post Your Comments