അഹമ്മദാബാദ്: ഡോക്ടറായ ഭര്‍ത്താവ് പതിവായി മയക്കുമരുന്ന് നല്‍കി ക്രൂരമായ ബലാത്സംഗത്തിനിരയാക്കി , യുവതിയുടെ മരണത്തില്‍ നടുക്കുന്ന വെളിപ്പെടുത്തല്‍
അഹമ്മദാബാദില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തിയ യുവതിയുടേതെന്ന് കരുതുന്ന 18 പേജുള്ള ആത്മഹത്യാ കുറിപ്പില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പൊലീസ് കണ്ടെടുത്ത 39കാരിയുടെ ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്താവായ ഡോക്ടര്‍ക്കെതിരേയും ഭര്‍തൃവീട്ടുകാര്‍ക്കെതിരേയും ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്ന് ടൈംസ് നൗ റിപോര്‍ട് ചെയ്തു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതിന് പിന്നാലെ ഡോക്ടര്‍ക്കെതിരേയും ഇയാളുടെ മാതാപിതാക്കള്‍, സഹോദരി എന്നിവര്‍ക്കെതിരേയും പൊലീസ് കേസെടുത്തു.
Read Also : മുഖ്യമന്ത്രി പിണറായി വിജയനെ ഇടയ്ക്കിടെ പുകഴ്ത്തുന്നത് ഈ ആക്റ്റിവിസ്റ്റുകള്‍ക്ക് ഒരു ഹരം
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഹമ്മദാബാദ് ഗട്ട്‌ലോഡിയയിലെ ഭര്‍തൃവീട്ടില്‍ 39-കാരിയായ യുവതിയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നാലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 18 പേജുള്ള ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തത്.
2020 ഓഗസ്റ്റിലാണ് ഡോക്ടറും യുവതിയും തമ്മില്‍ വിവാഹിതരായത്. വൈവാഹിക വെബ്‌സൈറ്റ് വഴി പരിചയപ്പെട്ടതിന് ശേഷമായിരുന്നു വിവാഹം. എന്നാല്‍ വിവാഹത്തിന് പിന്നാലെ ഭര്‍തൃവീട്ടില്‍നിന്ന് സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ഭര്‍ത്താവിന്റെ മാതാപിതാക്കളാണ് ആദ്യനാളുകളില്‍ ഉപദ്രവിച്ചിരുന്നത്. ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹവും മര്‍ദിച്ചു. ഇതിനൊപ്പമാണ് ഭര്‍ത്താവിന്റെ ലൈംഗികപീഡനത്തെക്കുറിച്ചും കുറിപ്പില്‍ വിവരിച്ചിരിക്കുന്നത്.
ഡോക്ടറായ ഭര്‍ത്താവ് പതിവായി ഒരു മരുന്ന് കഴിക്കാന്‍ തന്നിരുന്നുവെന്നും ഇത് കഴിച്ച് അര്‍ധബോധാവസ്ഥയിലാകുന്ന തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയെന്നുമാണ് ആരോപണം. മയക്കുമരുന്ന് നല്‍കിയതിന് ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
അതേസമയം, കഴിഞ്ഞ ഡിസംബറില്‍ മരുമകന്‍ തന്റെ മകളെ ഉപേക്ഷിച്ചതായും അന്നുമുതല്‍ സ്വന്തം വീട്ടിലാണ് മകള്‍ താമസിച്ചിരുന്നതെന്നും ജീവനൊടുക്കിയ യുവതിയുടെ പിതാവ് പ്രതികരിച്ചു. ‘ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവള്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയത്. അവിടെവെച്ച് അവള്‍ ആ കടുംകൈ ചെയ്യുകയായിരുന്നു’- അദ്ദേഹം പറഞ്ഞു.
Post Your Comments