ലാഹോര്‍: പാകിസ്ഥാനിലെ ലാഹോര്‍ മൃഗശാലയില്‍ രണ്ട് വെളളക്കടുവക്കുട്ടികള്‍ കോവിഡ് ബാധിച്ച് മരിച്ചതായി കണ്ടെത്തി. 11 ആഴ്ചകള്‍ മാത്രം പ്രായമുള്ള കടുവക്കുട്ടികളാണ് മരിച്ചത്. കടുവകള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൃഗശാലയിലെ മുഴുവന്‍ ജീവനക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ കടുവകളുടെ ശരീരം മറവുചെയ്ത ജീവനക്കാരന് ഉള്‍പ്പെടെ ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
സാധാരണ പാകിസ്ഥാനിലെ മൃഗങ്ങളില്‍ കാണാറുളള അണുബാധയെന്നായിരുന്നു മൃഗശാല അധികൃതരുടെ നിഗമനം. പിന്നീട് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരാണ് മരണത്തിന് കാരണം കോവിഡാണോ എന്ന സംശയം പ്രകടിപ്പിച്ചത്. അണുബാധ കാരണം ശ്വാസകോശത്തിന് കാര്യമായ തകരാര്‍ സംഭവിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
Post Your Comments