മേജർ രവി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ‘ഐശ്വര്യ കേരള’യിലെ മുഖ്യാതിഥിയായിരുന്നു. ബിജെപി സഹയാത്രികനായിരുന്ന അദ്ദേഹം കോൺഗ്രസ് വേദിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആദ്യം ഏവരും ഒന്നമ്പരന്നു. എന്നാൽ, മേജർ രവിയെ പോലെ ഒരാൾ കോണ്‍ഗ്രസ് വേദിയിലേക്ക് സ്വീകരിക്കപ്പെടുന്നു എന്നത് കുഴപ്പമാണെന്ന് അഭിപ്രായപ്പെട്ട് കോണ്‍ഗ്രസ് അനുഭാവിയും, രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സ്റ്റേറ്റ് ഇന്‍ചാര്‍ജുമായ വി.ആര്‍ അനൂപ്.
വി.ആര്‍ അനൂപിന്റെ ഫേസ്ബുക്ക് കുറിപ്പ്:
മേജര്‍ രവി കോണ്‍ഗ്രസില്‍ വന്നാല്‍ എന്താണ് കുഴപ്പം എന്ന് ചോദിച്ചാല്‍, ഏറ്റവും വര്‍ഗീയവിഷം വമിച്ച പ്രസ്താവനകള്‍ നടത്തിയ ഒരാള്‍ അതൊന്നും ഒരു വാക്ക് പോലും തള്ളിപ്പറയാതെ കോണ്‍ഗ്രസ് വേദിയിലേക്ക് സ്വീകരിക്കപ്പെടുന്നു എന്നിടത്ത് തന്നെയാണ് കുഴപ്പം. അയാള്‍ അയാളുടെ പഴയ പ്രസ്താവനകള്‍ തള്ളിപ്പറഞ്ഞിട്ടില്ലാ. നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലാ. കോണ്‍ഗ്രസ് ഇനിയും അയാള്‍ ഉദ്ദേശിക്കുന്ന തരത്തിലേയ്ക്ക് നന്നാവാന്‍ ഉണ്ട് എന്ന് ആണ് ഇപ്പോഴും അയാള്‍ പറയുന്നത്, എന്നാലേ കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിക്കൂ എന്നും അയാള്‍ പറയുന്നു. എന്നിട്ടും അയാളെയൊക്കെ ആഘോഷിക്കണമെങ്കില്‍ ,ചില്ലറ ഉളുപ്പ്കേടൊന്നും പോരാ.
Post Your Comments