Latest NewsIndia

രാത്രി വൈകിയും ഔദ്യോ​ഗിക ചര്‍ച്ചകള്‍, 12.30 ന് പ്രസവവേദന തുടങ്ങി പുലര്‍ച്ചെ മേയര്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി

ബുധനാഴ്ച വൈകിട്ടു തുടങ്ങിയ യോഗം നീണ്ടതോടെ രാത്രി ഒന്‍പതു വരെ മേയര്‍ നഗരസഭാ ഓഫിസില്‍ തുടര്‍ന്നു.

ജയ്പ‌ുര്‍ : രാത്രി വരെ നീണ്ട ഔദ്യോ​ഗിക ചര്‍ച്ചകള്‍ക്ക് ശേഷം പുലര്‍ച്ചെ മേയര്‍ക്ക് സുഖപ്രസവം. ജയ്പുര്‍ ഗ്രേറ്റര്‍ മേയര്‍ ഡോ.സൗമ്യ ഗുജ്ജറാണ് പ്രസവവേദന തുടങ്ങുന്നതുവരെ ഓഫിസില്‍ ജോലി ചെയ്തത്. ബുധനാഴ്ച വൈകിട്ടു തുടങ്ങിയ യോഗം നീണ്ടതോടെ രാത്രി ഒന്‍പതു വരെ മേയര്‍ നഗരസഭാ ഓഫിസില്‍ തുടര്‍ന്നു.

രാത്രി 12.30നു പ്രസവ വേദന തുടങ്ങി. തുടര്‍ന്ന് മേയര്‍ ഒരു സ്വകാര്യ ആശുപത്രിയിലേക്കു പോയി പുലര്‍ച്ചെ 5.15ന് ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ മേയര്‍ സൗമ്യ ഗുജ്ജര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ വ്യക്തമാക്കിയത്.

read also: മേജര്‍ രവി ബിജെപി അംഗമായിരുന്നില്ല, അദ്ദേഹത്തെ പരിഗണിച്ചത് ഒരു കാര്യം കൊണ്ട് മാത്രം : സന്ദീപ് വാര്യര്‍

സന്തോഷവാര്‍ത്ത ട്വിറ്ററില്‍ പങ്കുവച്ച്‌ ‘ജോലിയാണ് ആരാധന’ എന്നു പ്രഖ്യാപിച്ച മേയര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ അഭിനന്ദനമാണ്. താനും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മേയര്‍ ട്വിറ്ററില്‍ കുറിച്ചു.

shortlink

Post Your Comments


Back to top button