തിരുവനന്തപുരം: നടനും സംവിധായനകനുമായ മേജര്‍ രവിയുടെ കോണ്‍ഗ്രസ് പ്രവേശനത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത്. മേജര്‍ രവി ഒരുകാലത്തും ബിജെപി അംഗമായിരുന്നില്ലെന്നും അദ്ദേഹം ഒരു വിമുക്ത ഭടനായതുകൊണ്ട് മാത്രമാണ് എല്ലാവരും പരിഗണിച്ചതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി പങ്കെടുത്തതിന് പിന്നാലെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം.
ട്വന്റി ഫോര്‍ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും പല കാര്യങ്ങളിലും അഭിനന്ദിച്ച് മേജര്‍ രവി നേരത്തെ രംഗത്തെത്തിയിരുന്നു.എന്നാല്‍ അടുത്തിനിടെ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ കടുത്ത ഭാഷയില്‍ മേജര്‍ രവി വിമര്‍ശിക്കുകയുണ്ടായിരുന്നു.
“ഞാനൊരു തികഞ്ഞ മതവിശ്വാസിയാ. ശബരിമലയെ കലാപഭൂമിയാക്കിയ ഭരണകൂടത്തോട് വെറുപ്പാണ്. സ്വാമിയെ ശരണമയ്യപ്പാ എന്ന സ്വാമിമന്ത്രം ചൊല്ലിയ അമ്മമാരെപ്പോലും അവര്‍ കേസില്‍ കുടുക്കി.
യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആ കേസുകളെല്ലാം എഴുതിത്തള്ളണം. പിന്‍വാതിലിലൂടെ ജോലി തട്ടിയെടുത്തവര്‍ക്കും അഴിമതി നടത്തിയവര്‍ക്കമെതിരെ നടപടിയെടുക്കണം. അങ്ങനെയെങ്കില്‍ ഞാന്‍ കോണ്‍ഗ്രസിനൊപ്പമുണ്ടാകും”
ബിജെപിയിലെ എല്ലാ നേതാക്കള്‍ക്കും തനിക്കെന്ത് കിട്ടും എന്നുളള ചിന്തയാണെന്നും മേജര്‍ രവി തുറന്നടിച്ചിരുന്നു. അതെ സമയം 2016 ൽ ബിജെപിയിൽ സീറ്റ് നൽകാത്തതിനാൽ 2019 ൽ എൽഡിഎഫിന്റെ പ്രചാരണത്തിൽ പങ്കെടുത്ത മേജർ രവി ഇപ്പോൾ കോൺഗ്രസിൽ ചേർന്നതിൽ യാതൊരു അതിശയവും ഇല്ലെന്നാണ് സോഷ്യൽമീഡിയയിലെ ആരോപണങ്ങൾ.
read also: രാഹുല്‍ ഗാന്ധിക്ക് എതിരെ അവകാശ ലംഘന നോട്ടിസ് നല്‍കി ബിജെപി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ കൊച്ചിയില്‍ വച്ചാണ് മേജര്‍ രവി ഇന്ന് പങ്കാളിയായിരിക്കുന്നത്. രമേശ് ചെന്നിത്തലയും ഹൈബി ഈഡനും അടക്കമുളള കോണ്‍ഗ്രസ് നേതാക്കളാണ് ഐശ്വര്യ കേരള യാത്രാ വേദിയിലേക്ക് മേജര്‍ രവിയെ സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ ഷാള്‍ അണിഞ്ഞ് വേദിയില്‍ ഇരുന്ന മേജര്‍ രവി പരിപാടിയില്‍ സംസാരിക്കുകയും ചെയ്തിരുന്നു.
Post Your Comments