ന്യൂഡല്‍ഹി : ഗൂഗിള്‍ മാപ്പ് നോക്കി പുഴയിലും കനാലിലും വീഴുന്നത് ഒഴിവാക്കാന്‍ പുതിയ ശ്രമവുമായി ഇന്ത്യ, ഗൂഗിള്‍ മാപ്പിന് പകരം ഇന്ത്യന്‍ മാപ്പ് . ഗൂഗിള്‍ മാപ്പിനുള്ള ഇന്ത്യന്‍ ബദലൊരുക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒ. മാപ്പ് മൈ ഇന്ത്യയുമായി ചേര്‍ന്നാണ് ആത്മനിര്‍ഭറിലേയ്ക്കുള്ള ഈ പരിശ്രമം. മാപ്പിംഗ് പോര്‍ട്ടലുകള്‍, ആപ്പുകള്‍, ജിയോ സപെഷ്യല്‍ സോഫ്റ്റ്‌വെയറുകള്‍ എന്നിവ നിര്‍മ്മിക്കാനാണ് ശ്രമം.
Read Also : ബിജെപിയിലെ സംഘടനാപ്രശ്നം, പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് ശോഭാ സുരേന്ദ്രന്‍
ആത്മനിര്‍ഭര്‍ ഭാരതിന്റെ പ്രയത്‌നങ്ങളെ ഊര്‍ജ്ജിതപ്പെടുത്താനാണ് ഈ ശ്രമമെന്നാണ് മാപ്പ് മൈ ഇന്ത്യ സിഇഒ റോഹന്‍ വര്‍മ്മ വിശദമാക്കുന്നത്. നാവിഗേഷനില്‍ ഭാരതീയര്‍ക്ക് തദ്ദേശീയമായ പരിഹാരം കണ്ടെത്താനാണ് ശ്രമം. ഗൂഗിള്‍ എര്‍ത്തോ ഗൂഗിള്‍ മാപ്പോ നിങ്ങള്‍ക്ക് ഇനി ആവശ്യമായി വരില്ലെന്നും റോഹന്‍ വര്‍മ്മ പറയുന്നു.ഇത് സംബന്ധിച്ച ധാരണയില്‍ ഐഎസ്ആര്‍ഒ ഒപ്പുവച്ചതായാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഐഎസ്ആര്‍ഒയും മാപ്പ് മൈ ഇന്ത്യയും തങ്ങളുടെ സേവനങ്ങളും പരസ്പരം കൈമാറും. കാലാവസ്ഥ, മലിനീകരണം, കാര്‍ഷിക വിളകള്‍, ഭൂമിയുടെ ഘടനമാറ്റം, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ പോലുള്ള വിവരങ്ങളും ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് റോഹന്‍ വര്‍മ്മ വിശദമാക്കുന്നത്.
Post Your Comments