
കോഴിക്കോട്: പ്രവാസി വ്യവസായിയായ ഗൃഹനാഥനെ വിട്ടു നല്കാന് പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം, സംഭവം കോഴിക്കോട് . നാദാപുരം തൂണേരിയില്‍ തട്ടിക്കൊണ്ടു പോയ പ്രവാസി വ്യവസായി മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം.ടി.കെ. അഹമ്മദി(53)നെയാണ് തട്ടിക്കൊണ്ടുപോയത്. അഹമ്മദിന്റെ ഖത്തറിലുള്ള സഹോദരനാണ് ഫോണ്‍ കോള്‍ ലഭിച്ചത്. പണം നല്‍കിയില്ലെങ്കില്‍ അഹമ്മദിന്റെ വിരലുകള്‍ ഒന്നൊന്നായി മുറിക്കുമെന്നും ഭീഷണിയിലുണ്ട്. ഖത്തര്‍ സമയം രണ്ടിനുള്ളില്‍ പണം നല്‍കണമെന്നാണ് ആവശ്യം. ഏതാണ്ട് 60 ലക്ഷം രൂപയാണ് അക്രമി സംഘം ആവശ്യപ്പെടുന്നത്. ഖത്തറിലെ ബിസിനസ് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.
ഇന്ന് പുലര്‍ച്ചെ 5.20 ഓടെയാണ് സംഭവം. പള്ളിയില്‍ പോകുമ്പോള്‍ സ്കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി ബലമായി അഹമ്മദിനെ കാറില്‍ പിടിച്ചു കയറ്റുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ മാന്‍ മിസ്സിംഗിന് നാദാപുരം പോലീസ് കേസെടുത്തു.
Post Your Comments