കാസർഗോഡ് : കേരളത്തിൽ നടക്കുകയേ ഇല്ല എന്നു കരുതിയിരുന്ന പല കാര്യങ്ങളും എൽഡിഎഫ് നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിലെ എല്ലാ ജനങ്ങളും എൽഡിഎഫ് ചെയ്ത കാര്യങ്ങൾക്ക് തുടർച്ച വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
“ജനം പ്രതിസന്ധി നേരിട്ടപ്പോൾ സർക്കാർ അവർക്കൊപ്പമുണ്ടായിരുന്നു. വലിയ ദുരന്തങ്ങൾ ഉണ്ടായപ്പോൾ ജനങ്ങളുടെ ഐക്യത്തിനും ഒരുമയ്ക്കും വേണ്ടിയാണ് സർക്കാർ നിലകൊണ്ടത്. ജനങ്ങളുടെ ജീവൽപ്രശ്നങ്ങളിലെല്ലാം സർക്കാർ ഒപ്പമുണ്ടായി”, മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments