മലപ്പുറം : ഡോക്ടർ ഹാദിയയെ കാണാൻ പിതാവ് അശോകനും മാതാവ് പൊന്നമ്മയും മലപ്പുറം ഒതുക്കുങ്ങലിലെ ക്ലിനിക്കിൽ എത്തി. ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായ കേസാണ് ഹാദിയയുടെയും ഷെഫീൻ ജഹാന്റെയും. കോട്ടയം ജില്ലയിലെ വൈക്കത്ത് കാരാട്ട് വീട്ടില്‍ കെ.എം അശോകന്റെ മകള്‍ അഖില എന്ന പെണ്‍കുട്ടി ഇസ്ലാം മതം സ്വീകരിച്ച് ഷെഫീൻ ജഹാനെ വിവാഹം കഴിക്കുകയായിരുന്നു.
Read Also : 300 കോടി രൂപ മുതല്‍ മുടക്കില്‍ രാമായണം ത്രീഡിയിൽ ഒരുങ്ങുന്നു ; രാവണനായി ഋതിക് റോഷന്
ഈ വിവാഹം ഹൈക്കോടതി റദ്ദാക്കിയതോടെ ഷെഫീൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചു. ഹോമിയോ ഡോക്ടറാകാൻ പഠിക്കുന്ന സമയത്തായിരുന്നു ഹാദിയയുടെ മതംമാറ്റവും അനുബന്ധ സംഭവങ്ങളും. ഏറെ നാൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഹാദിയയുടെയും ഷെഫീൻ ജഹാന്റെയും വിവാഹം സുപ്രീംകോടതി അംഗീകരിച്ചത്. ഇതിനു ശേഷം പഠനം പൂർത്തിയാക്കിയ ഹാദിയ മലപ്പുറം ഒതുക്കുങ്ങലിൽ സ്വന്തമായി ക്ലിനിക് ആരംഭിക്കുകയായിരുന്നു. ഡോക്ടർ ഹാദിയ ക്ലിനിക്ക് എന്നാണ് ക്ലിനിക്കിന്റെ പേര്.
Post Your Comments