KeralaLatest News

‘ഇടത് വലതു പാർട്ടികൾ പിതാവിനെ രാഷ്ട്രീയമായി ഉപയോഗിച്ചു’ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മഅ്ദനിയുടെ മകൻ

ഇടതു, വലതു പാർട്ടികൾ അബ്ദുൾ നാസർ മദനിയെ രാഷ്ട്രീയമായി ഉപയോഗിച്ചു എന്നും സലാഹുദ്ദീൻ അയ്യൂബി

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയുടെ മകൻ സലാഹുദ്ദീൻ അയ്യൂബി. പാർട്ടി മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കും എന്നും സലാഹുദ്ദീൻ അയ്യൂബി വ്യക്തമാക്കി. പാർട്ടി എന്ത് ഉത്തരവാദിത്വം ഏറ്റെടുക്കാൻ പറഞ്ഞാലും അത് ഏറ്റെടുക്കുമെന്നും സലാഹുദ്ദീൻ അയ്യൂബി മാധ്യമങ്ങളോട് പറഞ്ഞു.

ഇടതു, വലതു പാർട്ടികൾ അബ്ദുൾ നാസർ മദനിയെ രാഷ്ട്രീയമായി ഉപയോഗിച്ചു എന്നും സലാഹുദ്ദീൻ അയ്യൂബി തിരൂരിൽ പറഞ്ഞു.അബ്ദുൽ നാസർ മഅ്ദനിയുടെ മോചനത്തിനുവേണ്ടി ആരും ശ്രമിക്കാതിരിക്കുന്നത് വളരെ വേദനാജനകമായ കാര്യമാണ് എന്നും സലാഹുദ്ദീൻ അയ്യൂബി കൂട്ടിച്ചേർത്തു.

അതേസമയം, പാർട്ടി പറഞ്ഞാൽ താൻ മത്സരിക്കുമെന്നും അതിൽ തനിക്ക് സ്വന്തമായി ഒരു തീരുമാനം പറയാനാകില്ലെന്നും സലാഹുദ്ദീൻ അയ്യൂബി പറഞ്ഞു. കൂടാതെ, ബിജെപി അല്ലാതെ ഏത് മുന്നണിയുമായും സഖ്യത്തിന് അബ്ദുൾ നാസർ മദനിയുടെ പിഡിപി തയ്യാറാണ് എന്നും വരുംദിവസങ്ങളിൽ പാർട്ടി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയുടെ മോചനത്തിന് വേണ്ടിയുള്ള രണ്ടാമത് പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും സലാഹുദ്ദീൻ അയ്യൂബി  പറഞ്ഞു.

read also: ഫിറോസിനെ പേടിച്ച്‌ ഒളിവിലാണ് ഞങ്ങള്‍ ഇപ്പോള്‍; വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കള്‍

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആരുടെ കൂടെ നിൽക്കണം എന്ന കാര്യം പ്രാദേശിക നേതൃത്വങ്ങൾ പറയുന്നതനുസരിച്ച് ജനാധിപത്യ രീതിയിൽ തീരുമാനിക്കുമെന്ന് അയ്യൂബി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button