ദുബായ്: യുഎഇയിൽ കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ മാർച്ച് 31 വരെ നീട്ടി. കാലാവധി കഴിഞ്ഞ വിസക്കാർ എമിഗ്രേഷൻ വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴാണ് കാലാവധി നീട്ടിക്കിട്ടിയതായി അറിഞ്ഞത്. ഡിസംബറിൽ വിസ തീർന്നവരുടെ കാലാവധിയും ഇത്തരത്തിൽ നീട്ടിയതായി അറിയുന്നു. പക്ഷെ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.
Read Also: കോവിഡ് ബാധയില്‍ കേരളം നമ്പര്‍ വണ്‍ ആയി തുടരുന്നു,
കാലാവധി നീട്ടിയാൽ യു.എ.ഇയിൽ കുടുങ്ങിയ പ്രവാസികൾക്ക് അത് വലിയൊരു ആശ്വാസ മാവും. പലരും വിസ കഴിഞ്ഞും ഇവിടെ തുടരുകയാണ്. അടുത്ത ദിവസങ്ങളിൽ തന്നെ വിസ കാലാവധി കഴിയുന്നവരുമുണ്ട് . വിസ കാലാവധി കഴിഞ്ഞിട്ടും യുഎഇയിൽ തുടർന്നാൽ വൻ തുക പിഴ അടക്കേണ്ടി വരും. സൗദി വിമാന വിലക്ക് അനിശ്ചിതമായി നീട്ടിയത് മൂലം എത്ര ദിവസം ഇവിടെ തങ്ങേണ്ടി വരുമെന്ന ആശങ്കയിലാണ് പ്രവാസികൾ ഇവിടെ കഴിയുന്നത്.
Post Your Comments