ജമ്മു കശ്മീരിന് ഉചിതമായ സമയത്ത് സംസ്ഥാന പദവി നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മുകശ്മീർ പുനസംഘടനാ ഭേദഗതി ബിൽ സംബന്ധിച്ച ചർച്ചയിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ബില്ല് പാസായാൽ സംസ്ഥാനപദവി ലഭിക്കില്ല എന്ന ആരോപം തെറ്റാണെന്നും അതിൽ വസ്തുതയില്ലെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിന് സംസ്ഥാനപദവി നൽകാതിരിക്കുക എന്ന ഉദ്ദേശം ബില്ലിനില്ലെന്നും സംസ്ഥാന പദവി ലഭിക്കില്ലെന്ന് ബില്ലിൽ എവിടെയും എഴുതിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ കഴിഞ്ഞ 17 മാസമായി ചെയ്തതിനെല്ലാം കണക്കുകൾ ഉണ്ടെന്നും 370-ാം വകുപ്പ് റദ്ദാക്കിയപ്പോൾ നൽകിയ വാഗ്ദാനങ്ങളെ കുറിച്ച് നിങ്ങൾക്ക് ചോദിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ബിൽ കൊണ്ടുവന്നാൽ ജമ്മുകശ്മീരിന് സംസ്ഥാന പദവി ഒരിക്കലും ലഭിക്കില്ലെന്ന് കാട്ടി കോൺഗ്രസ് ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയാണ് അമിത് ഷാ ഇന്ന് നൽകിയത്.
Post Your Comments