KeralaLatest NewsNews

പിൻവാതിൽ നിയമനം; തലയൊന്നിന് 25 ലക്ഷം, സി.പി.എം വാങ്ങുന്ന കൈക്കൂലിയുടെ ഞെട്ടിക്കുന്ന കണക്കുകൾ

തൃശൂർ കേരള കാർഷിക സർവ്വകലാശാലയിൽ അസി. പ്രഫസർ തസ്തികയിൽ നൂറോളം പേർക്ക് ഇന്നുതന്നെ നിയമന ഉത്തരവ് നൽകാൻ മന്ത്രിതല ഇടപെടൽ

ബന്ധുനിയമനത്തിന് പിന്നാലെ പിൻവാതിൽ നിയമനവും സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ്. എം.ബി രാജേഷിന്‍റെ ഭാര്യ നിനിതയുടെ അട്ടിമറി നിയമനമാണ് ആദ്യം ചർച്ചയായത്. ഇതോടെ, സി പി എം പാർട്ടി ബന്ധുക്കൾക്കും അനുഭാവികൾക്കും വിട്ടുവീഴ്ചകൾ നടത്തി, അവർക്കായി ഉദ്യോഗാർത്ഥികളെ തഴയുകയും ചെയ്ത നിരവധി സംഭവങ്ങളാണ് പുറത്തുവന്നത്. ഇപ്പോഴിതാ, വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ബിജെപി വാക്താവ് ആയ സന്ദീപ് ജി വാര്യർ.

Also Read:പ്രധാനമന്ത്രി ഇന്ത്യന്‍ മേഖല ചൈനയ്ക്ക് നല്‍കി ; രാജ്യത്തിന് ഉത്തരം നല്‍കാന്‍ മോദി തയ്യാറാകണമെന്ന് രാഹുല്‍

യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചും സംവരണ തത്വങ്ങൾ കാറ്റിൽ പറത്തിയുമാണ് ഇത്തരക്കാർക്ക് നിയമനം നൽകിയതെന്ന് സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ‘തൃശൂർ കേരള കാർഷിക സർവ്വകലാശാലയിൽ അസി. പ്രഫസർ തസ്തികയിൽ നൂറോളം പേർക്ക് ഇന്നുതന്നെ നിയമന ഉത്തരവ് നൽകാൻ മന്ത്രിതല ഇടപെടൽ . യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചും സംവരണ തത്വങ്ങൾ കാറ്റിൽ പറത്തിയുമാണ് തലയൊന്നിന് 25 ലക്ഷം തൃശൂർ നഗരത്തിലെ ഒരു വക്കീൽ മുഖാന്തരം സിപിഐ നേതൃത്വം കൈക്കൂലി വാങ്ങി നിയമനം നടത്തുന്നത്.’ – സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.

https://www.facebook.com/Sandeepvarierbjp/posts/258500308970886

shortlink

Related Articles

Post Your Comments

Related Articles


Back to top button