Latest NewsIndiaNews

‘തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്നെ വിളിക്കാൻ കോൺഗ്രസിലുള്ളവർക്ക് ഭയം’: ഗുലാം നബി ആസാദ്

ഇന്ത്യയിൽ വന്നത് വലിയ രാഷ്ട്രീയ മാറ്റമെന്ന് ഗുലാം നബി.

2018-ൽ അലിഗഢ് സർവ്വകലാശാലയിൽ പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചു നില്ക്കുന്നതായും ഇന്നും കോൺഗ്രസിലെ ഹിന്ദു നേതാക്കൾക്ക് തന്നെ പ്രചാരണത്തിന് വിളിക്കാൻ ഭയമാണെന്ന് ഗുലാം നബി ആസാദ്. ഒരു മുസ്ലീമിന് ഇന്ത്യൻ പ്രധാനമന്ത്രിയാകാമെന്ന് ഇനി ആഗ്രഹിക്കാനാവില്ല, സമീപ ഭാവിയിലൊന്നും അതിന് കഴിയില്ലെന്നും ആസാദ് വ്യക്തമാക്കി.

ഇന്ത്യയിൽ വലിയ രാഷട്രീയ മാറ്റമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
1979-ൽ ഇന്ത്യയിൽ സമ്മതിദായകരിൽ 95 ശതമാനവും ഹിന്ദുക്കളായിരുന്നു. മഹാരാഷ്ട്രയിൽ നിന്ന് മത്സരിച്ച് ജയിക്കാൻ എനിക്ക് കഴിഞ്ഞിരുന്നു. ഹിന്ദു ജനതാ പാർട്ടി സ്ഥാനാർഥിയായിട്ടും വിജയിച്ചത് താനാണ്. പാക്കിസ്ഥാനിലേക്ക് പോകാത്ത ഭാഗ്യവാന്മാരിൽ ഒരാളാണ് താനെന്ന് അദ്ദേഹം പറയുന്നു. ഹിന്ദുസ്ഥാനി മുസ്ലീം ആയതിൽ താൻ അഭിമാനിക്കുന്നുവെന്ന് ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Also read:കോവിഡാനന്തര രോഗങ്ങളുടെ പിടിയിൽ കേരളം, ആരോഗ്യവകുപ്പിന് ആശങ്ക

‘ജമ്മു കാശ്മീരിൽ ഭീകരതയ്ക്ക് അറുതി വരണമെന്നാണ് എൻ്റെ ആഗ്രഹം. എസ്.ബി കോളേജിൽ 14 നും 15 നും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചിരുന്നു. 15 ന് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചാൽ അടി കിട്ടുമായിരുന്നു. അത് ഭയന്ന് ദിവസങ്ങളോളം കോളേജിൽ പോകാതെയിരുന്നു. ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും കാരണമാണ് പാർലിമെൻ്റിലെത്തിയത്. കാര്യക്ഷമതയുള്ള പ്രതിപക്ഷ നേതാവായി പ്രവർത്തിക്കാൻ പഠിച്ചത് അടൽ ബിഹാരി വാജ്പേയിയിൽ നിന്നാണെന്നും’ ആസാദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button