Latest NewsKeralaNews

മതതീവ്രവാദ ശക്തികളെ കയറൂരി വിടുന്നു; ലോകത്തെ നടുക്കിയ സംഭവത്തിൽ പ്രതികരിക്കാതെ നേതാക്കൾ: കെ സുരേന്ദ്രന്‍

മതതീവ്രവാദികളുടെ സ്വാധീനത്തിന്റെ ഫലമായാണ് ഇത്രയും കിരാതമായ സംഭവം ഉണ്ടായത്. മാനവികതയ്‌ക്കെതിരായ വലിയ അതിക്രമം നടന്നിട്ടും പിണറായി പ്രതികരിച്ചില്ല.

പാലക്കാട്: കേരളത്തിൽ മതതീവ്രവാദ ശക്തികളെ കയറൂരി വിടുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തിരഞ്ഞെടുപ്പ് അടുത്തതോടെ മത തീവ്രവാദശക്തികള്‍ വിധ്വംസന പ്രവര്‍ത്തനം ശക്തമാക്കുകയാണ്. എന്നാൽ വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഇടത് വലത് മുന്നണികള്‍ അവരെ പിന്തുണയ്ക്കുകയാണെന്നും പാലക്കാട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.

പാലക്കാട് ജില്ലയിൽ മദ്രസ അദ്ധ്യാപിക ആറുവയസുള്ള കുഞ്ഞിനെ ബലികൊടുത്ത ലോകത്തെ നടുക്കിയ സംഭവം ഉണ്ടായിട്ടും രാഷ്ട്രീയ നേതാക്കള്‍ പ്രതികരിച്ചില്ല. ആ ക്രൂരതയ്ക്ക് പിന്നില്‍ മതതീവ്രവാദികളാണെന്ന് പോലീസിന് ബോധ്യമായിട്ടും അവരെ മാനസികരോഗിയാക്കി ചിത്രീകരിച്ച്‌ പ്രശ്നത്തെ ലഘൂകരിക്കാനാണ് ശ്രമം. മതതീവ്രവാദികളുടെ സ്വാധീനത്തിന്റെ ഫലമായാണ് ഇത്രയും കിരാതമായ സംഭവം ഉണ്ടായത്. മാനവികതയ്‌ക്കെതിരായ വലിയ അതിക്രമം നടന്നിട്ടും പിണറായി പ്രതികരിച്ചില്ല.

Read Also: ഓട്ടോറിക്ഷയില്‍നിന്ന് സ്ത്രീ വീണ് മരിച്ച സംഭവം, കൊലപാതകം

എന്നാൽ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് കുറ്റകരമായ മൗനമാണ്. കേരളത്തെ കാശ്മീരാകാന്‍ ശ്രമിക്കുന്നവരുമായി രണ്ട് മുന്നണികളും സഖ്യത്തിലാണ്. മത തീവ്രവാദികളുമായി സഖ്യം ചേര്‍ന്നാണോ വിശ്വാസികളെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ലൗ ജിഹാദ് വിഷയത്തിലോ ക്ഷേത്രങ്ങളുടെ ഭൂമി തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിലോ ഇടതു മുന്നണിയോ ഐക്യമുന്നണിയോ അഭിപ്രായം പറയുന്നില്ല. ഒരു വിഭാഗത്തിന്റെ ഭൂമി മാത്രം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. ഇതടക്കമുള്ള വിശ്വാസികളുടെ ന്യായമായ ആവശ്യം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍ ഇരുമുന്നണികളും തയ്യാറുണ്ടോ എന്നും പത്രക്കുറിപ്പില്‍ അദ്ദേഹം ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button