ന്യൂഡൽഹി: രാജ്യത്തെ മതേതര രാഷ്ട്രീയ സാഹചര്യം കഴിഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ വലിയ രീതിയില്‍ മാറിയതായി രാജ്യസഭാ എംപി സ്ഥാനം ഒഴിയുന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. മുന്‍കാലങ്ങളില്‍ മുസ്‌ലിം വോട്ട് ലഭിക്കാനായി 99 ശതമാനം ഹിന്ദുമതസ്ഥരായ സ്ഥാനാര്‍ത്ഥികളും തന്നെ ക്യാമ്പയിന് വിളിക്കുമായിരുന്നു. എന്നാല്‍ ഇന്ന് തന്നെ വിളിക്കുന്നവരുടെ എണ്ണം 40 ശതമാനത്തോളം കുറവാണെന്നാണ് ഗുലാം നബി ആസാദ് പറയുന്നത്.
എഎംയു സര്‍വകലാശാലിയില്‍ വെച്ച് പറഞ്ഞ വാക്കുകളാണ് ഗുലാം നബി ആസാദ് അഭിമുഖത്തില്‍ പരാമര്‍ശിച്ചത്. ഇന്ത്യയില്‍ ഇനി ഒരു മുസ്‌ലിം പ്രധാനമന്ത്രി ഉണ്ടാവുമോ എന്ന ചോദ്യത്തിനും ഗുലാം നബി മറുപടി നല്‍കി. ‘ അത് വളരെ ബുദ്ധിമുട്ടാണ്. അടുത്ത കാലത്തൊന്നും ഞാനത് കാണുന്നില്ല. ഒരു പക്ഷെ കുറച്ചു പതിറ്റാണ്ടുകളിലേക്ക്,’ ഗുലാം നബി ആസാദ് പറഞ്ഞു.
ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളെയും ഇദ്ദേഹം തള്ളി ഗുലാം നബി ആസാദിന്റെ രാജ്യസഭ വിടവാങ്ങല്‍ സമയത്ത് പ്രധാനമന്ത്രി വൈകാരികമായി സംസാരിച്ചത് വാര്‍ത്തകളിലിടം നേടിയതിനെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസ് പ്രവേശന അഭ്യൂഹങ്ങള്‍ ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു കാലാവധി അവസാനിച്ച് രാജ്യസഭാംഗത്വത്തില്‍നിന്നും ആസാദ് വിരമിച്ചത്. കോണ്‍ഗ്രസില്‍ ഇനി ഒരു പദവിയും വഹിക്കണമെന്ന ആഗ്രഹമില്ലെന്ന് രാജ്യാസഭാഗത്വം കാലാവധി അവസാനിച്ചതിന് പിന്നാലെ ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയക്കാരനെന്ന നിലയില്‍ ഇതുവരെ ചെയ്ത കാര്യങ്ങളിലെല്ലാം പൂര്‍ണ തൃപ്തിയുണ്ട്. മരണം വരെ പൊതുരംഗത്തുണ്ടാകുമെന്നും ആസാദ് എഎന്‍ഐയോട് പറഞ്ഞു.
Post Your Comments