മലപ്പുറം: മുഖ്യമന്ത്രി ഓണ്‍ലൈന്‍ മുഖേന ഉദ്ഘാടനം നിര്‍വഹിക്കുന്ന പരിപാടി നടക്കുന്ന വേദിയ്ക്ക് മുന്നിൽ ഡിവൈഎഫ്ഐ-യൂത്ത് ലീഗ് സംഘര്‍ഷം. ടൗണ്‍ഹാളിന് മുന്നിലാണ് സംഭവം.ഉദ്ഘാടനത്തിന് മുമ്പെ യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ വേദിയിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. നിയമന അട്ടിമറിയില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത്ലീഗിന്റെ മാര്‍ച്ച്.
യുവജനക്ഷേമ ബോര്‍ഡിന്റെ സ്പീക് യങ് വേദിയിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പ്രകടനത്തിനിടയിൽ ഡിവൈഎഫ്ഐ- യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും പൊലീസ് ലാത്തി വീശുകയും ചെയ്തു.
Post Your Comments