![](/wp-content/uploads/2021/02/untitled-21-4.jpg)
ഡൽഹിയിൽ യുവമോര്‍ച്ച പ്രവര്‍ത്തകനെ കുത്തിക്കൊന്നു. യുവമോര്‍ച്ച പ്രവര്‍ത്തകനായ റിങ്കു ശര്‍മ്മ(25)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള സംഭാവന സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
ഡല്‍ഹിയിലെ മംഗോള്‍പുരി മേഖലയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ മുഹമ്മദ് ദാനിഷ്(36), മുഹമ്മദ് ഇസ്ലാം(45), സഹിദ്(26), മുഹമ്മദ് മെഹ്താബ്(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാമക്ഷേത്ര നിർമ്മാണത്തിനു പണം സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് റിങ്കുവുമായി പ്രതികൾ നേരത്തേയും തർക്കത്തിലേർപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അന്ന് പ്രദേശത്തെ ചിലര്‍ ഇടപെട്ടാണ് തര്‍ക്കം പരിഹരിച്ചത്.
Also Read:കോവിഡാനന്തര രോഗങ്ങളുടെ പിടിയിൽ കേരളം, ആരോഗ്യവകുപ്പിന് ആശങ്ക
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ദാനിഷും റിങ്കുവും അയല്‍വാസികളായിരുന്നു. ഒരു ജന്മദിനാഘോഷപരിപാടിക്കിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. സുഹൃത്തുക്കളെ വിളിച്ച് വരുത്തിയ ദാനിഷ് റിങ്കുവിനെ കൊലപ്പെടുത്തുകയായിരുന്നു. റിങ്കുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. പ്രതികള്‍ക്കെതിരെ മംഗോള്‍പുരി മേഖലയില്‍ വലിയ രോഷമാണ് ഉയരുന്നത്. പ്രദേശത്ത് കൂടുതല്‍ പോലിസിനേയും വിന്യസിച്ചിട്ടുണ്ട്.
Post Your Comments