തിരുവനന്തപുരം: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനായുള്ള നിധിശേഖരണത്തില്‍ പങ്കാളിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെയും കോണ്‍ഗ്രസ് നേതൃത്വത്തെയും ഭീഷണിപ്പെടുത്തി എസ്ഡിപിഐ. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ആര്‍എസ്എസിന് ഫണ്ട് നല്‍കിയ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. ഫണ്ട് വിവാദത്തില്‍ എംഎല്‍എ കളവ് പറയുകയാണ്. രാമക്ഷേത്ര മാതൃക കൈമാറുന്ന ഫോട്ടോ എടുത്തത് എംഎല്‍എയുടെ സ്റ്റാഫാണെന്ന് വ്യക്തമായതോടെ എല്‍ദോസ് കുന്നപ്പിള്ളിയുടെ വാദങ്ങളെല്ലാം തള്ളുന്നുവെന്നാണ് എസ്ഡിപിഐ ഭീഷണി മുഴക്കിയിരിക്കുന്നത്.
Read Also : ഭക്തർക്ക് സ്പർശിക്കാതെ തന്നെ ശ്രീകോവിലിന് മുന്നിലെ മണി അടിക്കാൻ പുതിയ ആശയവുമായി എഞ്ചിനീയർമാർ ; വീഡിയോ കാണാം
നാല് വോട്ടിന് വേണ്ടി രാമക്ഷേത്ര നിര്‍മാണത്തിന് ഫണ്ട് നല്‍കുന്ന നടപടിയാണ് എല്‍ദോസ് കുന്നപ്പിള്ളിയില്‍ നിന്നുണ്ടായത്. എംഎല്‍എയുടെ കേവലമൊരു ഖേദപ്രകടനം കൊണ്ട് കഴുകി കളയാന്‍ സാധിക്കില്ലെന്നും എസ്ഡിപിഐ ഭീഷണി മുഴക്കിയിട്ടുണ്ട്.
Post Your Comments