![](/wp-content/uploads/2020/02/stomach-pain.jpg)
വൈറസ് ബാധമൂലം കരളിന് ഉണ്ടാകുന്ന അണുബാധയാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. രക്തത്തില്‍ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്യാനും ദഹനത്തിന് ആവശ്യമായ എന്‍സൈമുകള്‍ ഉത്പാദിപ്പിക്കാനും കരള്‍ അത്യാവശ്യമാണ്. വൈറല്‍ ഹെപ്പറ്റൈറ്റിസ് ഈ പ്രക്രിയയെ തടസപ്പെടുത്തുന്നു.
പ്രധാനമായും അഞ്ച് തരം വൈറസുകളാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ ഉണ്ടാകുന്നത് . A ,B ,C
ഹെപ്പറ്റൈസിസ് A ,E , വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ആണ് പകരുന്നത് .
ഹെപ്പറ്റൈറ്റിസ് B ,C ,D എന്നിവ രക്തത്തിലൂടെയും ഭക്ഷണത്തിലൂടെയും ആണ് പകരുന്നത് .
രോഗം പകരുന്നത് വ്യത്യസ്ത രീതികളില്‍ ആണെങ്കില്‍ പോലും രോഗലക്ഷണങ്ങള്‍ സമാനമായിരിക്കും.
പ്രധാന ലക്ഷണങ്ങള്‍
പനി
ക്ഷീണം
വിശപ്പില്ലായ്മ
ഓക്കാനം
വയറുവേദന
മഞ്ഞപ്പിത്തം
ഹെപ്പറ്റൈറ്റിസ് A ,ഹെപ്പറ്റൈറ്റിസ് E എന്നിവ മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങള്‍ ആയതിനാല്‍ രോഗപകര്‍ച്ച തടയാന്‍ ചുവടെ ചേര്‍ക്കുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം ഒഴിവാക്കുക
കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക.
സെപ്റ്റിക് ടാങ്കും കിണറും തമ്മില്‍ ആരോഗ്യ അധികൃതര്‍ നിര്‍ദേശിക്കപ്പെട്ട അകലമുണ്ടെന്ന് ഉറപ്പ്
വരുത്തുക.
ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക .
ഹെപ്പറ്റൈറ്റിസ് A തടയാന്‍ പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമാണ്
ഹെപ്പറ്റൈറ്റിസ് A ,ഹെപ്പറ്റൈറ്റിസ് E രോഗബാധ സ്ഥിരീകരിച്ചാല്‍ സഹായക ചികിത്സ ലഭ്യമാണ് .
Post Your Comments