Latest NewsIndia

‘ഞാന്‍ ഇപ്പോള്‍ സ്വതന്ത്രനാണ്, കോണ്‍ഗ്രസില്‍ ഇനി ഒരു പദവിയും വഹിക്കണമെന്ന് ആഗ്രഹമില്ല’ : ഗുലാം നബി ആസാദ്

എന്റെ എല്ലാ പോരാട്ടവും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ഇനി ഒരു പദവിയും വഹിക്കണമെന്ന ആഗ്രഹമില്ലെന്ന് രാജ്യാസഭാഗത്വ കാലാവധി അവസാനിച്ചതിന് പിന്നാലെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. രാഷ്ട്രീയക്കാരനെന്ന നിലയില്‍ ഇതുവരെ ചെയ്ത കാര്യങ്ങളിലെല്ലാം പൂര്‍ണ തൃപ്തിയുണ്ട്. മരണം വരെ പൊതുരംഗത്തുണ്ടാകുമെന്നും ആസാദ് എഎന്‍ഐയോട് പറഞ്ഞു.‘1975ല്‍ ഞാന്‍ ജമ്മുകശ്മീരില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. അന്നുമുതല്‍ പാര്‍ട്ടിയില്‍ പല പദവികളും നിര്‍വഹിച്ചു. നിരവധി പ്രധാനമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.

രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായാണ് ഞാന്‍ കണക്കാക്കുന്നത്. എന്റെ ചുമതലകള്‍ വൃത്തിയായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിവല്‍ വളരെയധികം സന്തോഷമുണ്ട്. ലോകത്തെയും രാജ്യത്തെയും ആഴത്തില്‍ മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞു’, ഗുലാം നബി ആസാദ് പറഞ്ഞു.തന്നെ ആഴത്തില്‍ മനസിലാക്കിയിട്ടുള്ളവരും വര്‍ഷങ്ങളായി താന്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് അറിയുന്നവരുമാണ് രാജ്യസഭയില്‍ വൈകാരിക പ്രകടനങ്ങള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഭാവി പരിപാടികളെക്കുറിച്ചുള്ള ചോദ്യത്തിന് നല്‍കിയ മറുപടി ഇങ്ങനെ, ‘എന്നെ നിങ്ങള്‍ക്കിനി നിരവധി ഇടങ്ങളില്‍ കാണാന്‍ കഴിയും. ഞാന്‍ ഇപ്പോള്‍ സ്വതന്ത്രനാണ്. എംപിയോ മന്ത്രിയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പദവിയോ ലഭിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ആവശ്യത്തിന് കാര്യങ്ങള്‍ ഞാന്‍ ചെയ്തുകഴിഞ്ഞു’.‘എന്റെ എല്ലാ പോരാട്ടവും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു. അല്ലാതെ അത് വ്യക്തികള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ എതിരെ ആയിരുന്നില്ല’, അദ്ദേഹം വ്യക്തമാക്കി.

read also: ടിആർപി കേസ് തെളിവില്ല, അർണാബിനെതിരെ ജീവനക്കാരെ വ്യാജമായി പ്രതിചേർത്തു : സത്യവാങ്മൂലം

കഴിഞ്ഞ ദിവസമായിരുന്നു കാലാവധി അവസാനിച്ച് രാജ്യസഭാംഗത്വത്തില്‍ നിന്നും ആസാദ് വിരമിച്ചത്. ജമ്മുകശ്മീരില്‍നിന്നുള്ള രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ആസാദിനെ കേരളത്തില്‍നിന്ന് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്കാണ് ഗുലാം നബി ആസാദിനെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്. വയലാര്‍ രവിയുടെ രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്ന ഒഴിവിലേക്കാണ് ആസാദിനെ പരിഗണിക്കുന്നത്.

ആസാദിന്റെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കും. രാജ്യസഭാ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചതോടെ നിയമസഭ ഇല്ലാതായി. അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ ജമ്മുകശ്മീരില്‍നിന്നും രാജ്യസഭയിലേക്ക് പ്രതിനിധി ഉണ്ടാവില്ല. നാല് എംപിമാരുടെ കാലാവധിയാണ് ഇതോടെ അവസാനിക്കുന്നത്. ഗുലാം നബി ആസാദിന്റെ വിടവാങ്ങലില്‍ വളരെ വികാരനിര്‍ഭരനായാണ് പ്രധാനമന്ത്രി സംസാരിച്ചത്. കണ്ണുകള്‍ നിറഞ്ഞതോടെ മോദിക്ക് വാക്കുകള്‍ ഇടറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button