
‘തണ്ണീർമത്തൻ’ ദിനങ്ങൾ എന്ന ചിത്രത്തിനു ശേഷം ഗിരീഷ് എ ഡി രചനയും സംവിധാനവും നിർവ്വഹിക്കുന്ന സിനിമയാണ് ‘സൂപ്പർ ശരണ്യാ’. സിനിമയുടെ ചിത്രീകരണം പാലക്കാട്ടെ കൊല്ലങ്കോട്ട് ആരംഭിച്ചു. ഇന്ന് നടന്ന ചടങ്ങിൽ സംവിധായകൻ ഗിരീഷിൻ്റെ മാതാവ് ശ്രീമതി ഗീതാ ദിനേശൻ ദീപം തെളിയിച്ച് തുടക്കം കുറിച്ചു. നിർമ്മാതാവ് ഷെബിൻ ബക്കർ സ്വിച്ചോൺ കർമ്മവും നടി അനശ്വര രാജൻ ഫസ്റ്റ് ക്ലാപ്പും നൽകി.
അനശ്വര രാജൻ്റെ ആദ്യ ഷോട്ടോടെയാണ് ചിത്രീകരണം ആരംഭിച്ചത്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസ് ഇൻ അസോസ്സിയേഷൻ വിത്ത് സ്റ്റക്ക് ഹൗസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എ.ഡി.യും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അർജുൻ അഗോകും അനശ്വരാ രാജനുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിന്ദു പണിക്കർ ,മണികണ്ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, വിനീത് വിശ്വം, വരുൺ ധാരാ, വിനീത് വാസുദേവൻ, മമതാ ബൈജു.റോസന ജോഷി, ദേവികാ നായർ, അനഘാ ബിജു, ശ്രീജാ ദാസ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് ഈണം പകർന്നിരിക്കുന്നു ‘
സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം -നിമേഷ് താനൂർ.കോസ്റ്റ്യം -ഡിസൈൻ.ഫെമിനാ ജബ്ബാർ, മേക്കപ്പ്.സിനുപ്
രാജ് ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ ‘സുഹൈൽ എം. പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – രാജേഷ് മേനോൻ , പ്രൊഡക്ഷൻ കൺടോളര് അലക്സ് ഈ. കുര്യൻ,പ്രൊഡക്ഷൻ എക്സിക്കുട്ടി രാജേഷ് മേനോൻ കൊല്ലങ്കോട്, തൃശൂർ, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കും.
സെൻട്രൽപിക്ചേഴ്സ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
Post Your Comments