കൊച്ചി : പ്രശസ്ത ലോക സാഹിത്യക്കാരന്‍ ഫയോഡോര്‍ ഡസ്തയേവ്‌സ്‌ക്കിയുടെ പ്രസിദ്ധ നോവല്‍ ‘ക്രൈം ആന്‍ഡ് പണിഷ്‌മെന്റ്’ മലയാളത്തില്‍ ചലച്ചിത്രമാകുന്നു. റഷ്യന്‍ സര്‍ക്കാരും ഡസ്തയേവ്‌സ്‌ക്കി ഫൗണ്ടേഷനും ലോകമെങ്ങുളുള്ള ഡസ്തയേവ്‌സ്‌ക്കി ആരാധകരും അദ്ദേഹത്തിന്റെ ജന്മവാര്‍ഷികം കൊണ്ടാടുന്ന വേളയിലാണ് ബല്‍റാം മട്ടന്നൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചലച്ചിത്രത്തിന്ന് തുടക്കം കുറിക്കുന്നത്.
ഒരു ഷെക്‌സ്പിയര്‍ കൃതി ഇന്ത്യയില്‍ ആദ്യമായി ചലച്ചിതമാക്കിയത് ബല്‍റാം മട്ടനൂരിന്റെ രചനയിലുടെയായിരുന്നു. ‘ഒഥല്ലോ’യുടെ ചലച്ചിത്രാവിഷ്‌ക്കാരമായിരുന്നു ‘കളിയാട്ടം’.
പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്ന ഈചിത്രം അഷ്‌ക്കര്‍ ബാബു നിര്‍മ്മിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ രഞ്ജിത് ശ്രീധരന്‍, ലൈന്‍ പ്രൊഡ്യൂസര്‍ പ്രശോഭ് പ്രകാശ്. കണ്ണൂര്‍ ബിഷപ്പ് ഡോക്ടര്‍ അലക്‌സ് വടക്കുംതല ഗാനരചന നിര്‍വ്വഹിക്കുന്നു.
ജൂണില്‍ ഫോര്‍ട്ടുകൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തില്‍ ഫോര്‍ട്ടുകൊച്ചിയിലെ ജീവിതം, ഭാഷ, സംസ്‌ക്കാരം ഒക്കെ പ്രതിപാദിക്കപ്പെടുന്നതാണ്. മോസ്‌ക്കോയിലെയും സെന്റ് പീറ്റേര്‍സ് ബര്‍ഗിലെയും മലയാളികളായ സുഹൃത്തുക്കളും സഹകരിക്കുന്ന ഈ ചിത്രം ഇന്ത്യയില്‍ നിന്ന് ഡസ്തയേവ്‌സ്‌ക്കിക്കുള്ള ആദരവായിരിക്കുമെന്ന് ബല്‍റാം മട്ടന്നൂര്‍ പറഞ്ഞു.
Post Your Comments