![](/wp-content/uploads/2021/02/robbery-1.jpg)
കൊല്‍ക്കത്ത : സ്ത്രീകളുടെ വേഷം ധരിച്ച് ഹൈവേയില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി കവര്‍ച്ചാശ്രമം നടത്തിയ സംഘത്തെ പോലീസ് കുടുക്കി. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഹൈവേയിലാണ് കവര്‍ച്ചാ സംഘം ഭീതി സൃഷ്ടിച്ചിരുന്നത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനങ്ങള്‍ തട്ടിയെടുത്ത് യാത്രക്കാരില്‍ നിന്ന് പണം കവരാനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ പിടിയിലായത്.
അര്‍ദ്ധരാത്രിയില്‍ വഴിയില്‍ കുടുങ്ങിയതായി തെറ്റിദ്ധരിപ്പിച്ച് സ്ത്രീ വേഷം ധരിച്ചവര്‍ റോഡരികില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നെന്ന് യാത്രക്കാരന്‍ പറഞ്ഞു. പട്രോളിങ്ങിനിടെ റാണാഘട്ട് പോലീസ് പരിധിയില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പോലീസ് വാഹനം കണ്ടതോടെ പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
Post Your Comments