തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉല്‍സവച്ചടങ്ങുകളില്‍ പങ്കെടുക്കാറുള്ള തഹസീല്‍ദാര്‍ സ്ഥാനത്തേക്ക് അഹിന്ദുവായ ഉദ്യോഗസ്ഥനെ നിയമിച്ച സംഭവം പുതിയ വിവാദത്തിലേക്ക്. ആചാര വിവാദം ഉയര്‍ത്തിക്കാട്ടി ഹിന്ദുഐക്യവേദി പ്രതിഷേധിച്ചതിന് പിന്നാലെ തിരുവനന്തപുരം തഹസീല്‍ദാര്‍ എം അന്‍സാരിയെ സര്‍ക്കാര്‍ സ്ഥലം മാറ്റി.
നവരാത്രി ആഘോഷച്ചടങ്ങുകള്‍ക്കും ക്ഷേത്രത്തിലെ ആറാട്ട് ചടങ്ങുകള്‍ക്കും പങ്കെടുക്കേണ്ട തഹസീല്‍ദാര്‍ ഹിന്ദുതന്നെയാകണമെന്ന ഹിന്ദു ഐക്യവേദിയുൾപ്പെടെയുള്ള സംഘടനകളുടെ ആവശ്യപ്രകാരമാണ് മാറ്റം ഉണ്ടായത്. തഹസീല്‍ദാരെ നിയമിച്ച് മൂന്ന് ദിവസത്തിനുള്ളിലാണ് സ്ഥലം മാറ്റം. പത്മനാഭസ്വാമിക്ഷേത്രത്തിലെ പള്ളിവേട്ട ചടങ്ങിനായി വേട്ടക്കുളം ഒരുക്കേണ്ടത് തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണെന്നും ആറാട്ടിന് ഉദ്യോഗസ്ഥര്‍ അകമ്പടി സേവിക്കുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു ഹിന്ദുഐക്യവേദിയുടെ പ്രതിഷേധം.
അഹിന്ദു തഹസീല്‍ദാറെ നിയമിക്കുന്നത് ആചാരലംഘനമാകുമെന്നും ഐക്യവേദി പറഞ്ഞിരുന്നു. ഫെബ്രുവരി നാലാം തീയതിയാണ് ഇദ്ദേഹത്തെ തഹസീല്‍ദാരായി നിയമിച്ചിരുന്നത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 105 റവന്യൂ ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റത്തിന്റെ ഭാഗമായാണ് അന്‍സാരി തിരുവനന്തപുരത്ത് തഹസീല്‍ദാരാകുന്നത്. ചാര്‍ജെടുത്ത് മൂന്ന് ദിവസത്തിനുള്ളില്‍ ഇദ്ദേഹത്തെ വീണ്ടും നെയ്യാറ്റിന്‍കരയിലേക്ക് സ്ഥലം മാറ്റി റവന്യൂ കമ്മീഷന് ഉത്തരവിറക്കുകയായിരുന്നു.
Post Your Comments