കേരളത്തിൽ കൊവിഡ് വാക്സിൻ സ്വീകരിക്കാൻ ഒന്നര ലക്ഷം പേർ തയ്യാറായില്ല. ആദ്യഘട്ടം വിതരണം ഇന്നവസാനിക്കാനിരിക്കെ, ഒന്നര ലക്ഷം പേർ ഇനിയും വാക്സിനെടുക്കാനുണ്ടെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു. ഫെബ്രുവരി അഞ്ചോടെ മുൻനിര ആരോഗ്യ പ്രവർത്തകരായ നാലേ മുക്കാൽ ലക്ഷത്തോളം വരുന്ന രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകർക്ക് കോവാക്സിൻ നല്കാനായിരുന്നു ലക്ഷ്യം.
എന്നാൽ ആകെ 3,26,545 പേർക്ക് മാത്രമാണ് 25 ദിവസം കൊണ്ട് വാക്സിൻ നല്കാനായത്.
ആരോഗ്യ പ്രവർത്തകരുടെ വിമുഖതയും തുടക്കത്തിലുള്ള ഏകോപനക്കുറവുമാണ് കാരണമെന്നാണ് വാദം. മുതിർന്ന ഉദ്യോഗസ്ഥർ പോലും വാക്സിനെടുത്ത് മാതൃക കാണിച്ചിട്ടും വലിയൊരു വിഭാഗം അലംഭാവം കാട്ടുകയായിരുന്നു.
കുത്തിവെപ്പ് നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ പോലും പകർത്താതെ സുതാര്യത പുലർത്താൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. വിതരണവുമായി ബന്ധപ്പെട്ട ബോധവല്ക്കരണം പോലും സംസ്ഥാനത്തില്ല. മികച്ച രീതിയിൽ വാക്സിനൈസേഷൻ ചെയ്ത ആദ്യ 12 സംസ്ഥാനങ്ങളിൽ കേരളം ഉൾപ്പെടുന്നില്ല. നാളെ മുതൽ, പോലീസ്, അർധസൈനിക വിഭാഗങ്ങൾ, റവന്യു, തദ്ദേശ സ്ഥാപന ജീവനക്കാർ എന്നിവരുടെ വാക്സിനേഷൻ തുടങ്ങാനിരിക്കെയാണ് കേരളത്തിൻ്റെ ഈ ജാഗ്രതക്കുറവ്.
Post Your Comments