COVID 19Latest NewsKeralaNews

സംസ്ഥാനത്ത് കോവിഡ് പരിശോധന മാനദണ്ഡങ്ങൾ പുതുക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പരിശോധന മാനദണ്ഡങ്ങൾ പുതുക്കി ആരോഗ്യവകുപ്പ് . ജലദോഷം, പനി, ശ്വാസകോശ രോഗങ്ങൾ എന്നിവ ഉള്ളവരെ ചികിൽസ തേടുന്ന ദിവസം ആന്റിജൻ പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആണെങ്കിൽ ആർടിപിസിആർ പരിശോധന നിർബന്ധമാണ്.

Read Also : മുംബൈ ടീമിനെ പ്രഖ്യാപിച്ചു, അര്‍ജുന്‍ തെന്‍ഡുല്‍ക്കർ ടീമിലില്ല

കണ്ടെയിൻമെന്റ് മേഖലയിൽ നിന്ന് വരുന്ന മറ്റ് രോഗങ്ങൾ ഉള്ളവർക്ക് കൊറോണ ലക്ഷണങ്ങൾ ഇല്ലെങ്കിലും ആന്റിജൻ പരിശോധന നടത്തണം. ഇവിടങ്ങളിൽ നിന്നുള്ള 60 വയസിന് മുകളിൽ ഉള്ളവർ, ഗർഭിണികൾ, കുട്ടികൾ, വിളർച്ച ഉള്ള കുട്ടികൾ ഇവർക്ക് പിസിആർ പരിശോധന നിർബന്ധമാണ്. സംസ്ഥാനത്തിനു പുറത്തും വിദേശത്തും യാത്ര ചെയ്തവർ 14 ദിവസത്തിൽ ലക്ഷണങ്ങൾ കണ്ടാൽ അന്ന് തന്നെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാകണം. നെഗറ്റീവ് ആണെങ്കിൽ പിസിആർ പരിശോധന നടത്തണം.

സമ്പർക്ക പട്ടികയിൽ വന്ന ലക്ഷണങ്ങൾ ഇല്ലാത്ത ആൾക്കും പിസിആർ പരിശോധന നിർദ്ദേശിക്കുന്നുണ്ട്. കൊറോണ വന്നുപോയ ആൾക്ക് വീണ്ടും ലക്ഷണങ്ങൾ വന്നാൽ പിസിആർ പരിശോധന നടത്തമെന്നുമാണ് നിർദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button