ന്യൂഡൽഹി: രാജ്യത്ത് മറ്റിടങ്ങളിൽ പുതിയ കോവിഡ് കേസുകളും മരണവും കുറഞ്ഞു. എന്നാൽ, കേരളത്തിൽ സ്ഥിതി നേരെ മറിച്ചാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചികിത്സയിലുള്ളവരുടെ പ്രതിദിന വർധനവിലും കേസുകളിലും മരണത്തിലും കേരളമാണ് ഇപ്പോൾ രാജ്യത്ത് ഒന്നാമതുള്ളത്.
കഴിഞ്ഞ ദിവസം വരെ, രാജ്യത്തെ 15 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഒരു കോവിഡ് മരണം പോലുമില്ല. രാജ്യത്താകെ റിപ്പോർട്ട് ചെയ്ത 78 മരണങ്ങളിൽ 16 ഉം കേരളത്തിൽ നിന്നാണ്. ആകെ അരലക്ഷം പേർ രോഗം മൂലം മരിച്ച മഹാരാഷ്ട്രയിൽ തിങ്കളാഴ്ച മരിച്ചത് 15 പേരാണ്. ചൊവ്വാഴ്ചയിത് യഥാക്രമം 19 എന്ന കണക്കിലായെന്ന് മാത്രം.
Also Read:പാലാ തരില്ലെന്ന് പിണറായി; മുന്നണി മാറ്റത്തിനൊരുങ്ങി എൻ.സി.പി, ഇടതിലുറച്ച് ശശീന്ദ്രൻ വിഭാഗം
രാജ്യത്ത് ചികിത്സയിൽ തുടരുന്ന 45.72 ശതമാനം പേരും കേരളത്തിലാണ്. തിങ്കളാഴ്ച വരെ രാജ്യത്ത് ചികിത്സയിലുളളത് 1,43,625 പേരാണ്. ഇതിൽ 65,675 പേർ കേരളത്തിലാണ്. 35,991 പേർ മഹാരാഷ്ട്രയിലും. രാജ്യത്ത് 72 ശതമാനം രോഗികളും ഈ രണ്ട് സംസ്ഥാനങ്ങളിലാണുള്ളത്. രാജ്യത്ത് ഒരു മാസത്തിനിടെ, മരണ നിരക്കിൽ 55 ശതമാനം കുറവും വന്നു.
അതിനിടെ, സംസ്ഥാനത്ത് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച 5214 ൽ 4,788 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. 336 പേരുടെ ഉറവിടം വ്യക്തവുമല്ല. ആകെ മരണം 3902.
Post Your Comments