COVID 19KeralaLatest NewsIndiaNews

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുറയുമ്പോൾ കേരളത്തിൽ കുത്തനെ ഉയരുന്നു ; പഠനത്തിനായി കേന്ദ്ര സംഘം ഉടൻ എത്തും

ന്യൂഡല്‍ഹി : രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണവും പ്രതിദിന മരണ നിരക്കും കുറയുമ്പോഴും കേരളത്തിലെ കോവിഡ് കണക്കുകള്‍ ഉയരുന്നത് ആശങ്കയുയർത്തുന്നു. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും പ്രതിദിന കേസുകള്‍ക്കും പുറമേ പ്രതിദിന മരണത്തിലും കേരളമാണ് ഇപ്പോള്‍ രാജ്യത്ത് ഒന്നാമതായി നില്‍ക്കുന്നത്.

Read Also : അടച്ചുപൂട്ടാന്‍ ഒരുങ്ങുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിങ്കളാഴ്ച 15 സംസ്ഥാനങ്ങളില്‍ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്നപ്പോഴും കേരളത്തില്‍ 16 പേര്‍ മരിച്ചു. കേരളത്തിനെന്തു പറ്റിയെന്ന് പഠിക്കാന്‍ കേന്ദ്ര സംഘം വെള്ളിയാഴ്ച കേരളത്തില്‍ എത്തും.

തിങ്കളാഴ്ച 15 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തില്ല. തിങ്കളാഴ്ച രാജ്യത്താകെ 78 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പതിനാറും കേരളത്തിലാണ് സംഭവിച്ചത്. തുടക്കത്തില്‍ കോവിഡിനെ പിടിച്ചു കെട്ടിയ കേരളത്തില്‍ വാക്‌സിനെത്തിയ സമയത്ത് കോവിഡ് കണക്കുകള്‍ കുതിച്ചുയരുമ്പോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

മൊത്തം മരണം അര ലക്ഷം കടന്ന മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 15 മരണം മാത്രമാണു റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഇന്നലെ മഹാരാഷ്ട്രയില്‍ 35 മരണവും കേരളത്തില്‍ 19 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മാത്രമല്ല കോവിഡിന് ചികിത്സയിലുള്ളവരുടെ എണ്ണവും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ വളരെ കൂടുതലാണ്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമെല്ലാം കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോൾ രാജ്യത്തു കോവിഡ് ചികിത്സയില്‍ തുടരുന്നവരില്‍ 45.72 ശതമാനവും കേരളത്തിലാണ്. തിങ്കളാഴ്ച വരെ രാജ്യത്താകെ ചികിത്സയിലുള്ളത് 1,43,625 പേര്‍; ഇതില്‍ 65,670 പേര്‍ കേരളത്തിലും 35,991 പേര്‍ മഹാരാഷ്ട്രയിലുമാണ്. രാജ്യത്തെ 71 % രോഗികളും ഈ 2 സംസ്ഥാനങ്ങളിലാണ്.

അരുണാചല്‍പ്രദേശ്, ത്രിപുര, മിസോറം, നാഗാലാന്‍ഡ്, ആന്‍ഡമാന്‍, ദാദ്രനാഗര്‍ ഹവേലി, ലക്ഷദ്വീപ് എന്നിങ്ങനെ ഏഴിടത്ത് മൂന്നാഴ്ചകളായി കോവിഡ് മരണമില്ല. രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ പ്രതിദിന മരണനിരക്കില്‍ 55 % കുറവുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button