Latest NewsNewsInternational

ഹെയര്‍ സ്‌പ്രേയ്ക്ക് പകരം പശ തലയില്‍ ഉപയോഗിച്ച യുവതിയ്ക്ക് സംഭവിച്ചത്

മുടി പഴയതു പോലെയാക്കാന്‍ പല പരീക്ഷണങ്ങളും നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം

ഹെയര്‍ സ്‌പ്രേയ്ക്ക് പകരം പശ തലയില്‍ ഉപയോഗിച്ച യുവതിയുടെ തലമുടി ഒട്ടിപ്പോയി. അമേരിക്കന്‍ സ്വദേശിനിയായ ടെസീക്ക ബ്രൗണിന്റെ മുടിയാണ് പശ ഉപയോഗിച്ചതോടെ ഒട്ടിപ്പിടിച്ച അവസ്ഥയിലായത്. തലമുടി ഒതുക്കുന്നതിനായുള്ള ഹെയര്‍ സ്‌പ്രേ തീര്‍ന്നപ്പോള്‍ അവര്‍ ഗൊറില്ല ഗ്ലൂ തലയിലേയ്ക്ക് സ്‌പ്രേ ചെയ്യുകയായിരുന്നു. ഇതോടെ തലമുടി ഒട്ടിപ്പിടിയ്ക്കുകയായിരുന്നു.

മുടി പഴയതു പോലെയാക്കാന്‍ പല പരീക്ഷണങ്ങളും നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. ഒരു വശത്തേയ്ക്ക് പിന്നിയ മുടി ഉറച്ച നിലയിലായി. ഒരു മാസമായി ഒട്ടിപ്പിടിച്ച തലമുടിയുമായി നടക്കുകയായിരുന്നു ടെസീക്ക. ടെസീക്ക തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. തെറ്റായ തീരുമാനം ആയിപ്പോയി എന്ന് പറഞ്ഞു കൊണ്ടാണ് ടെസീക്ക തലമുടിയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.

ഒരു മാസത്തിനിടെ പതിനഞ്ചിലേറെ തവണ തലമുടി കഴുകി നോക്കിയെന്നും ഒരു പ്രയോജനവും ഉണ്ടായില്ലെന്നും അവര്‍ പറയുന്നു. ടെസീക്കയ്ക്ക് മറുപടിയുമായി ഗൊറില്ല ഗ്ലൂ കമ്പനിയുടെ വക്താവും രംഗത്തെത്തി. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ തലമുടിയില്‍ പ്രയോഗിക്കാം എന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും അല്‍പം മദ്യം മുടിയില്‍ പ്രയോഗിച്ചു നോക്കാനുമാണ് ഗൊറില്ല ഗ്ലൂ കമ്പനിയുടെ വക്താവ് നിര്‍ദ്ദേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button