Latest NewsNewsIndia

മഞ്ഞുമല ദുരന്തം, മിന്നല്‍ പ്രളയത്തിലകപ്പെട്ട 175 പേര്‍ കാണാമറയത്ത്, 31 മൃതദ്ദേഹങ്ങള്‍ കണ്ടെത്തി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഞായറാഴ്ച മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും ദുരന്ത നിവാരണ സേന തുടരുകയാണ്. കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ പുറത്തെത്തിക്കാനാകുമെന്നാണ് രക്ഷാദൗത്യ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

Read Also : ‘പ്രധാനമന്ത്രി മോദിയുടെ കണ്ണുകളില്‍ കണ്ണുനീര്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ചേംബറില്‍ വച്ച് കാണണമെന്ന് എനിക്ക് തോന…

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പര്‍വതമായ നന്ദാദേവിയിലെ പര്‍വ്വതശിഖരത്തില്‍ ഒരുഭാഗമാണ് ഞായറാഴ്ച പൊടുന്നനെ തകര്‍ന്ന് വെളളവും പാറയും പൊടിയുമടക്കം ഋഷിഗംഗാ നദിയിലേക്ക് പതിച്ചത്. ഇവിടെ ഡാമിന്റെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ടു. കുതിച്ചുവന്ന വെളളത്തില്‍ രണ്ട് പ്രധാന ഡാമുകളും പാലങ്ങളും നിരവധി വീടുകളും തകര്‍ന്നു. 13 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു.

206 പേരെയാണ് കാണാതായതായി തിങ്കളാഴ്ച രാത്രി വരെ ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇതില്‍ ഏറെയും ഡാമിലെ ജോലിക്കാരാണ്. 175 പേരെ കുറിച്ച് ഇനിയും യാതൊരു വിവരമവുമില്ല. എന്‍ടിപിസിയുടെ പ്രൊജക്റ്റ് നടക്കുന്നയിടത്തെ 1.7 കിലോമീറ്റര്‍ നീളമുളള ടണലില്‍ 35 പേര്‍ കുടുങ്ങിക്കിടപ്പുണ്ട്. ഇവിടെ ജീവനോടെ ആളുകളെ ലഭിക്കും എന്നാണ് രക്ഷാവിഭാഗത്തിന്റെ പ്രതീക്ഷ. കാണാതായ ഡാം ജോലിക്കാരില്‍ ഏറെപേരും ഉത്തര്‍പ്രദേശില്‍ നിന്നും ഉത്തരാഖണ്ഡില്‍ നിന്നും ഉളളവരാണ്. തൊഴിലാളികള്‍ക്കൊപ്പം 12 ഗ്രാമവാസികളെയും രണ്ട് പൊലീസുകാരെയും കാണാതായിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button