KeralaLatest NewsNews

തൊഴില്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ പുറത്തു വിടുന്ന ഫോണ്‍ സംഭാഷണത്തെ കുറിച്ച് സരിത പറയുന്നത്

ശബ്ദരേഖ ഫോറന്‍സിക് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കണമെന്നും അരുണിനെ കണ്ടിട്ടില്ലെന്നും സരിത പറയുന്നു

തിരുവനന്തപുരം : തൊഴില്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ പുറത്തു വിടുന്ന ഫോണ്‍ സംഭാഷണത്തെ കുറിച്ച് പ്രതികരണവുമായി സരിത എസ് നായര്‍. പുറത്ത് വിടുന്ന ഫോണ്‍ സംഭാഷണം തന്റേതല്ലെന്ന് സരിത വ്യക്തമാക്കി. ശബ്ദരേഖ ഫോറന്‍സിക് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കണമെന്നും അരുണിനെ കണ്ടിട്ടില്ലെന്നും സരിത പറയുന്നു.

ആരോഗ്യ കേരളം പദ്ധതിയില്‍ നാലു പേര്‍ക്ക് തൊഴില്‍ വാങ്ങി നല്‍കിയെന്ന് വെളിപ്പെടുത്തുന്ന, സരിതയുടേതെന്ന് കരുതുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് പിന്‍വാതില്‍ നിയമനത്തിന് സഹായിക്കുന്നതെന്ന് ശബ്ദരേഖയില്‍ വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരനുമായുള്ള സംഭാഷണത്തിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്. അതേസമയം, സരിതയും അമ്മയും അഭിഭാഷകനും മറ്റും വിളിച്ച മുന്നൂറിലധികം കോളുകളുടെ വിശദാംശങ്ങള്‍ തന്റെ കയ്യിലുണ്ടെന്ന് പരാതിക്കാരനായ അരുണ്‍ വ്യക്തമാക്കി.

ബെവ്‌കോ-കെടിഡിസി എന്നീ പൊതു മേഖലാ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഇടനിലക്കാര്‍ മുഖേന ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് സരിതയ്‌ക്കെതിരെയുള്ള പരാതി. നെയ്യാറ്റിന്‍കര സ്വദേശി അരുണ്‍ ആണ് പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button